Activate your premium subscription today
Haripad is a Municipality in Alappuzha District, Kerala, India located between Alappuzha and Kollam on the National Highway 66.
ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിലെ പ്രധാന നഗരമാണു ഹരിപ്പാട്. പ്രശസ്തമായ മണ്ണാറശ്ശാല നാഗരാജക്ഷേത്രം സ്ഥിതി ചെയ്യുന്നതു ഹരിപ്പാടാണ്.
ആലപ്പുഴ∙ എറണാകുളം, പാലക്കാട്, തൃശൂർ, ആലപ്പുഴ ജില്ലകളിലെ നാൽപതോളം മാലപൊട്ടിക്കൽ കേസുകളിലെ പ്രതി രണ്ടു വർഷത്തിനു ശേഷം ആലപ്പുഴ നഗരത്തിൽ നടന്ന മാലപൊട്ടിക്കൽ കേസിൽ അറസ്റ്റിലായി. എറണാകുളം കാക്കനാട് അമ്പാടി ഗോകുലം വീട്ടിൽ ഇമ്രാൻ ഖാൻ (39)ആണ് ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 9.45ന് കളപ്പുര ക്ഷേത്രത്തിനു സമീപവും 10 മണിക്ക് സിഖ് ജംക്ഷനു സമീപവും മണ്ണഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ ബർണാർഡ് ജംക്ഷനു സമീപവും രാത്രി നടന്ന മൂന്ന് മാലപൊട്ടിക്കൽ കേസുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണു പ്രതി വലയിലായത്. ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മൂന്നു മോഷണക്കേസുകളിലും ഒരാൾ തന്നെയാണെന്നു വ്യക്തമായിരുന്നു.
അമ്പലപ്പുഴ∙ മദ്യപിച്ചു വരുന്നതിനിടെ മധ്യവയസ്കൻ വയലിൽ വീണു മരിച്ചെന്നു കരുതിയ സംഭവം കൊലപാതകമാണെന്നു തെളിഞ്ഞു. വൈദ്യുതിക്കെണി വച്ചു കൊലപ്പെടുത്തിയ ശേഷം ജഡം വയലിൽ തള്ളിയതാണെന്നു കണ്ടെത്തിയതിനെത്തുടർന്ന് യുവാവിനെയും മാതാപിതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.പുന്നപ്ര വടക്ക് പഞ്ചായത്ത് 15ാം വാർഡ് കല്ലുപുരയ്ക്കൽ ദിനേശനെ (53) കഴിഞ്ഞ ശനിയാഴ്ചയാണു വീടിനു സമീപമുള്ള തരിശു പാടശേഖരത്തിൽ മരിച്ച നിലയിൽ കണ്ടത്. അയൽവാസി വാടയ്ക്കൽ കൈതവളപ്പിൽ കിരൺ (28), മാതാപിതാക്കളായ കുഞ്ഞുമോൻ (54), അശ്വതി (അശ്വമ്മ–53) എന്നിവരാണ് അറസ്റ്റിലായത്.
കലവൂർ ∙ ശുദ്ധജല ക്ഷാമം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് കാലി കുടങ്ങളുമായി സ്ത്രീകളുൾപ്പെടെയുള്ള നാട്ടുകാർ വായ് മൂടിക്കെട്ടി പഞ്ചായത്ത് ഓഫിസിലേക്കു മാർച്ച് നടത്തി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഓഫിസിലേക്കാണ് ഇന്നലെ പ്രതിഷേധ മാർച്ചും ഉപരോധവും നടത്തിയത്. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 3,4,5 വാർഡുകളിലെയും മറ്റ് വാർഡുകളിലെയും ജലക്ഷാമം പരിഹരിക്കാൻ തയാറാകാത്ത അധികാരികളുടെ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു സമരം. വൻതുക മുടക്കി കാട്ടൂരിൽ ജലസംഭരണി സ്ഥാപിച്ചിട്ടും വളവനാട്, ബ്ലോക്ക് ജംക്ഷൻ, പ്രീതികുളങ്ങര, കലവൂർ ഭാഗങ്ങളിൽ വെള്ളം കിട്ടുന്നില്ല.
തുറവൂർ ∙ ജപ്പാൻ ജലവിതരണ പൈപ്പ് വീണ്ടും പൊട്ടി. അരൂർ, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ പഞ്ചായത്തുകളിൽ ഇനി തുടർച്ചയായി 4 ദിവസം ജലവിതരണം മുടങ്ങും. ദേശീയപാതയോരത്ത് എരമല്ലൂർ കണ്ണുകുളങ്ങര ബസ് സ്റ്റോപ്പിനു സമീപമാണു പ്രധാന പൈപ്പ് പൊട്ടിയത്. ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ടുള്ള ജോലികൾക്കിടെയാണു പൈപ്പ് പൊട്ടിയത്. രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ടാം തവണയാണ് മെയിൻ പൈപ്പ് പൊട്ടുന്നത്. കഴിഞ്ഞ 27ന് എരമല്ലൂർ കവലയ്ക്കു സമീപം മെയിൻ പൈപ്പ് പൊട്ടി 4 ദിവസം ജലവിതരണം നിലച്ചിരുന്നു. ഇതിനു ശേഷം ജലവിതരണം സാധാരണ നിലയിലേക്ക് വരുന്നതിനിടെയാണു വീണ്ടും പൈപ്പ് പൊട്ടിയത്.
ചെങ്ങന്നൂർ ∙ വയനാട് ദുരന്ത സഹായം, എയിംസ്, കാർഷിക പാക്കേജ്, റെയിൽവേ വികസനം തുടങ്ങി കേരളത്തിന്റെ എല്ലാ ആവശ്യങ്ങളോടും കേന്ദ്ര ബജറ്റിൽ മുഖം തിരിച്ച ധനമന്ത്രി നിർമ്മലാ സീതാരാമൻ സംസ്ഥാനത്തെ അവഗണിക്കുക മാത്രമല്ല അപമാനിക്കുകയും കൂടിയാണ് ചെയ്തിരിക്കുന്നതെന്ന് കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം.
ഗതാഗത നിരോധനം: ചെങ്ങന്നൂർ ∙ നഗരസഭ ആറാം വാർഡിൽ (മംഗലം സൗത്ത്) ഗ്രീൻഫീൽഡ് റോഡിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി വാർഡ് കൗൺസിലർ ഏബ്രഹാം ജോസ് അറിയിച്ചു. ചെങ്ങന്നൂരിലേക്ക് പോകാനും വരാനുമുള്ള വാഹനങ്ങൾ മാർത്തോമ്മാ ചർച്ച് വേങ്ങൂർ പടി വഴി ഉപയോഗിക്കണം.
ആലപ്പുഴ∙ വാടയ്ക്കലിൽ ഗൃഹനാഥനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ. ദിനേശനെ അപായപ്പെടുത്താൻ മുൻപും പ്രതി കിരൺ ശ്രമിച്ചിരുന്നു. അമ്മയുമായുള്ള ദിനേശന്റെ അടുപ്പത്തിൽ കിരണിനും പിതാവിനും സംശയമുണ്ടായിരുന്നു. കുറച്ചു മാസം മുൻപ് രാത്രിയിൽ കിരണിന്റെ വീട്ടിലെത്തിയ ദിനേശനെ വൈദ്യുതി കമ്പി മുറ്റത്തിട്ട് ഷോക്കടിപ്പിക്കാൻ കിരൺ ശ്രമിച്ചിരുന്നു. അന്ന് ദിനേശൻ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.
ആലപ്പുഴ∙ പേവിഷബാധയേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന ചാരുംമൂട് സ്വദേശിയായ ഒൻപതു വയസ്സുകാരൻ മരിച്ചു. പനി ബാധിച്ചതിനെ തുടർന്നു ചാരുംമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പരിശോധിച്ചപ്പോഴാണു പേവിഷബാധയുടെ ലക്ഷണം കണ്ടത്. തുടർന്നു തിരുവല്ലയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മുതുകുളം (ആലപ്പുഴ)∙ തുക്കുന്നപ്പുഴ കടലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ചേർത്തല ചെത്തി കാരക്കാട്ട് മോളി (58) ആണ് മരിച്ചത്. അഴുകിയ നിലയിലുള്ള മൃതദേഹം മത്സ്യത്തൊഴിലാളികളാണ് കണ്ടത്. തോട്ടപ്പള്ളി തീരദേശ പൊലീസെത്തി മൃതദേഹം കരയ്ക്കെത്തിച്ച ശേഷം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
ആലപ്പുഴ∙ പുന്നപ്ര വാടയ്ക്കലിൽ ആളൊഴിഞ്ഞ പറമ്പിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പുന്നപ്ര വടക്ക് പഞ്ചായത്ത് പതിനഞ്ചാം വർഡിൽ കണ്ണങ്കാട്ട് വെളിയിൽ ദിനേശനെ(53) കൊലപ്പെടുത്തിയ കേസിൽ അയൽവാസിയായ വാടയ്ക്കൽ കൈപവളപ്പിൽ കിരണിനെ (27) പൊലീസ് കസ്റ്റഡിയിലെടുത്തു. കിരണിന്റെ അമ്മയുമായി ദിനേശിന് ബന്ധമുണ്ടെന്ന് സംശയത്തെ തുടര്ന്നായിരുന്നു കൊലപാതകമെന്നാണ് സൂചന.
Results 1-10 of 10000