കാർ
Car

മനുഷ്യൻ സഞ്ചരിക്കാനുപയോഗിക്കുന്ന ചക്രങ്ങളിലോടുന്ന യാന്ത്രികവാഹനമാണ്‌ കാർ. എൻജിനിൽ പ്രവർത്തിക്കുന്ന കാർ മനുഷ്യ ഗതാഗതം എളുപ്പമാക്കി മാറ്റി. ഫ്രഞ്ചുകാരായ നിക്കോളാസ്-ജോസഫ് കുഗ്നോട്ട് 1769-ൽ നീരാവിയിൽ പ്രവർത്തിക്കുന്ന ആദ്യത്തെ റോഡ് വാഹനം നിർമിച്ചത്, അതേസമയം ഫ്രഞ്ച് വംശജനായ സ്വിസ് കണ്ടുപിടുത്തക്കാരൻ ഫ്രാൻസ്വാ ഐസക് ഡി റിവാസ് 1808-ൽ ആദ്യത്തെ ആന്തരിക ജ്വലനത്തിൽ പ്രവർത്തിക്കുന്ന ഓട്ടോമൊബൈൽ രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്തു. ഇന്ന് നിരത്തിൽ കാണുന്ന കാറുകളുടെ ആദ്യ രൂപം 1886 ൽ കാൾ ബെൻസാണ് നിർമിച്ചത്. ഫോഡ് മോട്ടോർ കമ്പനി നിർമ്മിച്ച 1908 മോഡൽ ടി എന്ന അമേരിക്കൻ കാറാണ് ജനങ്ങൾക്ക് താങ്ങാനാവുന്ന ആദ്യത്തെ കാറുകളിലൊന്ന്.