Activate your premium subscription today
വാഹനങ്ങൾക്കും (മോട്ടറൈസ്ഡ്, നോൺ-മോട്ടറൈസ്ഡ്) കാൽനടയാത്രക്കാർക്കും ഉപയോഗിക്കുന്നതിന് മെച്ചപ്പെട്ട ഉപരിതലമുള്ള പാതയാണ് റോഡ്.
കാട്ടാക്കട ∙ പട്ടണ വികസനത്തിനു ആവശ്യമായ ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനമിറങ്ങി. റോഡ്, ജംക്ഷൻ വികസന പ്രവൃത്തികൾക്കായി ഭൂമി ഏറ്റെടുക്കാനുള്ള 11(1) വിജ്ഞാപനം കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ചു. നടപടികൾ വേഗത്തിലാക്കിയാൽ 6 മാസത്തിനുള്ളിൽ ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കാം. ആദ്യ
മൊഗ്രാൽപുത്തൂർ ∙ ചൗക്കി ഉള്ളിയത്തടുക്ക - കോപ്പ റോഡിൽ ചൗക്കി കെകെ പുറം ജംക്ഷനടുത്തെ റോഡിന്റെ ഭാഗം തകർന്നിട്ട് മാസങ്ങളായി. അപകട സൂചനാ ബോർഡ് സ്ഥാപിക്കുകയല്ലാതെ ഇതുവരെ അപകടാവസ്ഥ പരിഹരിക്കുന്നതിന് ആവശ്യമായ ഒരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്നുണ്ടായില്ലെന്നു നാട്ടുകാർ ആരോപിച്ചു.
നീലേശ്വരം ∙ തോട്ടം-അഴിത്തല റോഡ് നവീകരണം തുക പാസായിട്ടും പ്രവൃത്തി തുടങ്ങാനാവുന്നില്ല; നാട്ടുകാർ ദുരിതത്തിൽ.6.75 കി.മീ നീളത്തിൽ നഗരസഭയിലെ പ്രധാന റോഡായ തോട്ടം ജംക്ഷൻ-അഴിത്തല റോഡിന്റെ വീതി കൂട്ടലും കൾവർട്ടുകളുടെ പുതുക്കിപ്പണിയലുമൊക്കെ അവസാനമായി നടന്നത് 2016ലാണ്. തുറമുഖ ആസ്തി റജിസ്റ്ററിലേക്ക് റോഡിനെ
മേലേചിന്നാർ ∙ എട്ടുവർഷം മുൻപ് ബജറ്റിൽ 85.65 കോടി രൂപ അനുവദിച്ചിട്ടും നത്തുകല്ല്-അടിമാലി റോഡ് യാഥാർഥ്യമാക്കാത്തതിനെതിരെ നാട്ടുകാർ ജനകീയ കൂട്ടായ്മ രൂപീകരിച്ച് സമരത്തിലേക്ക്. ആറുപതിറ്റാണ്ട് മുൻപ് ജനകീയമായി നിർമിച്ച റോഡാണ് ഈട്ടിത്തോപ്പ്, മേലേചിന്നാർ, പെരിഞ്ചാംകുട്ടി നിവാസികൾ ഇപ്പോഴും
വടകര∙ ജെടി റോഡിൽ നവീകരണ പ്രവൃത്തി പൂർത്തിയായിട്ടും ടാറിങ് തുടങ്ങാത്തത് ദുരിതമായി. ഓവുചാൽ നിർമാണം പൂർത്തിയായിട്ടും ഈ ഭാഗങ്ങളിൽ ടാറിങ് നടക്കാത്തതാണ് ദുരിതത്തിന് പ്രധാന കാരണം. ഓവുചാൽ നിർമാണത്തിന് കുഴിച്ച ഭാഗങ്ങളിൽ മണ്ണ് താണു കുഴിയായിട്ടുണ്ട്. അതിൽ തട്ടി ബൈക്കുകൾ തെന്നി വൂഴുന്നത് പതിവാണ്. കൂടാതെ
കൊല്ലം ∙ ആശ്രാമം ലിങ്ക് റോഡിന്റെ ഒന്നാം ഘട്ട ടാറിങ് ഇന്നു പൂർത്തിയാക്കി നാളെയോടെ തുറന്നു നൽകും. അതേസമയം, രണ്ടാം ഘട്ട ടാറിങ്ങും റോഡിന്റെ ഔദ്യോഗിക ഉദ്ഘാടനവും പിന്നീടു മാത്രമേ നടക്കൂ. ലിങ്ക് റോഡ് നവീകരണവുമായി ബന്ധപ്പെട്ട് നടത്തേണ്ട നടപ്പാത നിർമാണം, സൗന്ദര്യവൽക്കരണം എന്നിവ പൂർത്തിയായ ശേഷം മാത്രമേ അവസാന
കൊല്ലം∙കുരീപ്പുഴയിലെ സർവീസ് റോഡുമായി ബന്ധപ്പെട്ട പ്രശ്നം പരിശോധിക്കാൻ എൻ.കെ പ്രേമചന്ദ്രൻ എംപിയുടെ നേതൃത്വത്തിൽ നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉന്നതതല സംഘം സ്ഥല പരിശോധന നടത്തി. റോഡ് നിർമിച്ച് വന്നപ്പോൾ സർവീസ് റോഡിന് മതിയായ വീതിയില്ലെന്ന ആക്ഷേപം ഉന്നയിച്ച് പ്രദേശവാസികൾ സമരത്തിലായിരുന്നു. സ്ഥല
തിരുവനന്തപുരം ∙ സംസ്ഥാനത്ത് 46 റോഡുകളുടെ നവീകരണത്തിന് 156.61 കോടി രൂപ അനുവദിച്ചെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. തിരുവനന്തപുരം ജില്ലയിൽ അരുവിക്കര, വാമനപുരം മണ്ഡലങ്ങളിലായി രണ്ടു റോഡുകൾക്ക് 9.42 കോടി രൂപയും കൊല്ലം ജില്ലയിൽ കൊട്ടാരക്കര മണ്ഡലത്തിലെ ഒരു റോഡിന് മൂന്നു കോടി രൂപയും ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ മണ്ഡലത്തിലെ ഒരു റോഡിന് ഒരു കോടി രൂപയും എറണാകുളം ജില്ലയിൽ പിറവം മണ്ഡലത്തിലെ റോഡിന് 4.55 കോടി രൂപയുമാണ് അനുവദിച്ചത്. തൃശൂരിൽ ചേലക്കര, ഒല്ലൂർ മണ്ഡലങ്ങളിലെ രണ്ടു റോഡുകൾക്കായി 8 കോടി രൂപയും പാലക്കാട് ജില്ലയിൽ മലമ്പുഴ, തരൂർ, കോങ്ങാട്, ഒറ്റപ്പാലം മണ്ഡലങ്ങളിലായി നാലു റോഡുകൾക്ക് 17.5 കോടി രൂപയ്ക്കും ഭരണാനുമതിയായി.
മറയൂർ ∙ വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന സംസ്ഥാനപാതയായ മറയൂർ മുതൽ ചിന്നാർ തമിഴ്നാട് വനാതിർത്തി വരെ 16 കിലോമീറ്റർ ദൂരം നിർമാണ ജോലികൾ തുടങ്ങുന്നതിനാൽ 3 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു. സമയക്രമം ഏർപ്പെടുത്തി വാഹനങ്ങളെ കടത്തിവിടും. ഭാരവാഹനങ്ങൾക്കു
വടക്കഞ്ചേരി ∙ മണ്ണുത്തി–വടക്കഞ്ചേരി ദേശീയപാത പന്തലാംപാടത്തു നിന്നു മുതലമട സംസ്ഥാനപാതയിലെത്തുന്ന 5 പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മലയോര ഹൈവേ യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ടു നാട്ടുകാർ കേരള റോഡ് ഫണ്ട് ബോർഡ് അതോറിറ്റിക്കു പരാതി നൽകി. മലയോര ഹൈവേയിൽ നിന്നു മലയോരമേഖലയെ ഒഴിവാക്കിയുള്ള സർവേ നടപടികളാണ്
Results 1-10 of 2499