ചിറയിൻകീഴ് നിയമസഭാമണ്ഡലം
Chirayinkeezhu Assembly Constituency

തിരുവനന്തപുരം ജില്ലയിലെ നിയമസഭാമണ്ഡലം. ചിറയിൻകീഴ് താലൂക്കിൽ ഉൾപ്പെടുന്ന അഞ്ചുതെങ്ങ്, അഴൂർ, ചിറയിൻകീഴ്, കടയ്ക്കാവൂർ, കിഴുവിലം, മുദാക്കൽ എന്നീ ഗ്രാമപഞ്ചായത്തുകളും തിരുവനന്തപുരം താലൂക്കിലെ കഠിനംകുളം, മംഗലപുരം എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് ചിറയിൻകീഴ് നിയമസഭാമണ്ഡലം.

സംവരണ മണ്ഡലമായ ഇവിടെ, 2011 മുതൽ സിപിഐയുടെ വി. ശശിയാണ് എംഎൽഎ.