ദേവികുളം നിയമസഭാ മണ്ഡലം

ഇടുക്കി ജില്ലയിൽ സ്ഥിതിചെയ്യുന്ന നിയമസഭാമണ്ഡലമാണ് ദേവികുളം നിയമസഭാമണ്ഡലം. ദേവികുളം താലൂക്കിൽ ഉൾപ്പെടുന്ന അടിമാലി, കാന്തല്ലൂർ, മറയൂർ, മാങ്കുളം, മൂന്നാർ, വട്ടവട, വെള്ളത്തൂവൽ, ദേവികുളം, പള്ളിവാസൽ, ഇടമലക്കുടി എന്നീ പഞ്ചായത്തുകളും ഉടുമ്പൻചോല താലൂക്കിൽ ബൈസൺ വാലി, ചിന്നക്കനാൽ എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് ദേവികുളം നിയമസഭാമണ്ഡലം. സംവരണ മണ്ഡലമാണ് ഇത്. 2016ൽ സിപിഎമ്മിന്റെ എസ്.രാജേന്ദ്രൻ വിജയിച്ചു.