പാലാ നിയമസഭാ മണ്ഡലം

കോട്ടയം ജില്ലയിൽ സ്ഥിതിചെയ്യുന്ന നിയമസഭാമണ്ഡലമാണ് പാലാ നിയമസഭാമണ്ഡലം. പാലാ മുനിസിപ്പാലിറ്റിയെക്കൂടാതെ മീനച്ചിൽ താലൂക്കിൽ ഉൾപ്പെടുന്ന ഭരണങ്ങാനം, കടനാട്, കരൂർ, കൊഴുവനാൽ, മീനച്ചിൽ, മേലുകാവ്, മൂന്നിലവ്, മുത്തോലി, രാമപുരം, തലനാട്, തലപ്പലം എന്നീ പഞ്ചായത്തുകളും കാഞ്ഞിരപ്പള്ളി താലൂക്കിൽ ഉൾപ്പെടുന്ന എലിക്കുളം എന്ന പഞ്ചായത്തും ചേർന്നതാണ് പാലാ നിയമസഭാമണ്ഡലം. 1965 മുതൽ 2016 വരെ തുടർച്ചയായി 13 തവണ കേരള കോൺഗ്രസിന്റെ കെ.എം.മാണി മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2019ൽ അദ്ദേഹത്തിന്റെ മരണത്തെ തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ എൻസിപിയുടെ മാണി സി.കാപ്പൻ വിജയിച്ചു.