പയ്യന്നൂർ നിയമസഭാമണ്ഡലം
Payyanur Constituency

കണ്ണൂർ ജില്ലയിലെ പയ്യന്നൂർ നഗരസഭയും പെരിങ്ങോം-വയക്കര, കാങ്കോൽ-ആലപ്പടമ്പ്, കരിവെള്ളൂർ പെരളം, തളിപ്പറമ്പ്‌ താലൂക്കിൽപ്പെടുന്ന രാമന്തളി, എരമം-കുറ്റൂർ,ചെറുപുഴ എന്നീ പഞ്ചായത്തുകളും ഉൾപ്പെട്ടതാണ്‌ പയ്യന്നൂർ നിയമസഭാമണ്ഡലം. കാസർകോട് ലോക്‌സഭാ നിയോജകമണ്ഡലത്തിന്റെ ഭാഗമാണ് പയ്യന്നൂർ നിയമസഭാമണ്ഡലം. 2011 മുതൽ സി. കൃഷ്ണൻ ആണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്, വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയായ പി.കെ. ശ്രീമതിയായിരുന്നു (സിപിഎം) ആണ്‌ 2006 മുതൽ 2011 വരെ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്.