പൂഞ്ഞാർ നിയമസഭാ മണ്ഡലം

കോട്ടയം ജില്ലയിൽ സ്ഥിതിചെയ്യുന്ന നിയമസഭാമണ്ഡലമാണ് പൂഞ്ഞാർ. കാഞ്ഞിരപ്പള്ളി താലൂക്കിലെ എരുമേലി, മുണ്ടക്കയം, പാറത്തോട്, കൂട്ടിക്കൽ, കോരുത്തോട് എന്നീ പഞ്ചായത്തുകളും, മീനച്ചിൽ താലൂക്കിൽ ഉൾപ്പെടുന്ന ഈരാറ്റുപേട്ട, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തീക്കോയി, തിടനാട് എന്നീ പഞ്ചായത്തുകളും അടങ്ങിയതാണ് പൂഞ്ഞാർ നിയമസഭാമണ്ഡലം. 1996 മുതൽ പി.സി. ജോർജാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.