വൈക്കം നിയമസഭാ മണ്ഡലം

കോട്ടയം ജില്ലയിൽ സ്ഥിതിചെയ്യുന്ന നിയമസഭാമണ്ഡലമാണ് വൈക്കം നിയമസഭാമണ്ഡലം. വൈക്കം താലൂക്കിൽ ഉൾപ്പെടുന്ന വൈക്കം മുനിസിപ്പാലിറ്റിയെക്കൂടാതെ ചെമ്പ്, കല്ലറ, മറവൻതുരുത്ത്, ടിവി പുരം, തലയാഴം, തലയോലപ്പറമ്പ്, ഉദയനാപുരം, വെച്ചൂർ, വെള്ളൂർ എന്നീ പഞ്ചായത്തുകളും ചേർന്ന നിയമസഭാമണ്ഡലമാണ് വൈക്കം. 2016 മുതൽ സിപിഐയിലെ സി.കെ. ആശയാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.