ചതയം നക്ഷത്രം
Chathayam

പ്രാചീന ശാസ്ത്രങ്ങൾ, തത്വചിന്ത ഇവയിൽ താൽപര്യം ഉണ്ടായിരിക്കും. ഇവരുടെ ജീവിതത്തിൽ അമ്മയുടെ സ്വാധീനം പ്രകടമായിരിക്കും. ശനി, കേതു, സൂര്യൻ എന്നീ ദശാകാലങ്ങളിൽ  ദോഷപരിഹാര കർമങ്ങൾ നടത്തുക. വീട്ടിൽ സർപക്കാവ് ഉണ്ടെങ്കിൽ അത് സംരക്ഷിക്കുകയും  വേണ്ട പൂജകൾ നടത്തുകയും ചെയ്യുന്നത് ശ്രേയസ്സ്കരമായ ഫലം നൽകും. കാവിൽ കടമ്പ് മരം നട്ടു വളർത്തുന്നത് ദോഷാധിക്യം കുറയ്ക്കും. പക്കപ്പിറന്നാളിനു സർപക്ഷേത്രത്തിൽ ദർശനം നടത്തുന്നത് കുടുംബ ഐശ്വര്യത്തിനു നല്ലതാണ്.