സൂര്യനമസ്ക്കാരം
Suryanamaskar

പ്രപഞ്ചോൽപ്പത്തി മുതൽ പ്രത്യക്ഷദൈവമായ സൂര്യദേവനെ നാം ആരാധിച്ചു പോരുന്നു. സൂര്യദേവനെ ആരാധിക്കുന്നതും ആയുരാരോഗ്യം പ്രദാനം ചെയ്യുന്നതുമായ  യോഗാരീതിയാണ് സൂര്യനമസ്കാരം. പ്രകാശവും ചൂടും പ്രദാനം ചെയ്യുന്ന സൂര്യഭഗവാനെ വന്ദിച്ചുകൊണ്ട് സൂര്യനമസ്കാരം ചെയ്യുമ്പോൾ ശരീരത്തിന് ഉണര്‍വും ഉന്മേഷവും ലഭിക്കുന്നു. കൂടാതെ, മനസ്സിനെ ശാന്തമാക്കി ആകുലതകൾ നീക്കാനും ഏകാഗ്രത വർധിപ്പിക്കാനും സഹായിക്കുന്നു. രോഗപ്രതിരോധശേഷി വർധിപ്പിച്ച് ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കാൻ ഉത്തമമാർഗ്ഗവുമാണിത്.പ്രണാമാസനം മുതൽ പന്ത്രണ്ട് ആസനങ്ങളു‌ടെ സംയോജിത പദ്ധതിയാണ് സൂര്യനമസ്കാരം. എല്ലാ സന്ധികള്‍ക്കും മാംസപേശികള്‍ക്കും പ്രയോജനം ചെയ്യുന്ന സമ്പൂര്‍ണ വ്യായാമവുമാണിത്.