ഉത്രം നക്ഷത്രം
Uthram

പ്രത്യേകിച്ച് കാര്യഗുണമില്ലാത്തവരോട് അടുപ്പം കാണിക്കാറുമില്ല. സ്വന്തം നിലപാടുകൾ മാത്രമാണ് ശരി എന്ന ആത്മവിശ്വാസമാണ് ഉത്രം നക്ഷത്രജാതരുടെ ചിന്തകളെ നയിക്കുന്നത്. ഇത് ചിലപ്പോഴെങ്കിലും വ്യക്തിബന്ധങ്ങളെ ദോഷകരമായി ബാധിക്കാൻ ഇടയുണ്ട്.ചിങ്ങക്കൂറുകാർ ആത്മീയ കാര്യങ്ങളിൽ ഏറെ തൽപരരായിരിക്കും. രണ്ടാം പാദത്തിൽ ജനിച്ചവർ ലൗകിക വിഷയങ്ങളിൽ അമിത താൽപര്യം ഉള്ളവരുമായിരിക്കും. ശിവഭജനം, ശിവക്ഷേത്രദർശനം, ആദിത്യഹൃദയ ജപം ഇവ ഉത്രം നക്ഷത്രക്കാരുടെ ദോഷാധിക്യം കുറയ്ക്കും. ഉത്രം മുക്കാലിൽ ജനിച്ചവർ ദോഷശാന്തിക്കായി ശ്രീകൃഷ്ണ  ഭജനം നടത്തുന്നതും  ശ്രീകൃഷ്ണ ക്ഷേത്രദർശനം നടത്തുന്നതും നല്ലതാണ്. കാവി, ചുവപ്പ്, പച്ച ഇവയാണ് അനുകൂല നിറങ്ങൾ.