ബോട്ട്
Boat

ജലഗതാഗതത്തിനുപയോഗിക്കുന്ന ഉപാധിയാണ് നൗക. മിക്കപ്പോഴും നൗകകൾ തീരദേശത്തും കായലുകളിലും ഉപയോഗിച്ചുപോരുന്നു. ഇവ തോണികളെക്കാൾ വലിപ്പമുള്ളവയും കപ്പലിനേക്കാൾ ചെറുതും ആയിരിക്കും. കപ്പലുകളിൽ രക്ഷാമാർഗ്ഗത്തിനായി നൗകകൾ ഉപയോഗിക്കുന്നു. ഇടത്തരത്തിലുള്ള ഇത്തരം നൗകകൾ മീൻ പിടിക്കുവാനും തീരദേശസുരക്ഷയ്കും ഉപയോഗിക്കുന്നു. നദികൾ, തടാകങ്ങൾ തുടങ്ങിയ ഉൾനാടൻ ജലപാതകളിലോ സംരക്ഷിത തീരപ്രദേശങ്ങളിലോ ആണ് ചെറിയ ബോട്ടുകൾ സാധാരണയായി കാണപ്പെടുന്നത്. ബോട്ടുകൾ അവയുടെ ഉദ്ദേശിച്ച ഉദ്ദേശ്യം, ലഭ്യമായ വസ്തുക്കൾ അല്ലെങ്കിൽ പ്രാദേശിക പാരമ്പര്യങ്ങൾ എന്നിവയ്ക്കൊപ്പം അനുപാതത്തിലും നിർമ്മാണ രീതിയിലും വ്യത്യാസപ്പെട്ടിരിക്കുന്നു