മഹീന്ദ്ര റോക്സർ
Mahindra Roxor

നോർത്ത് അമേരിക്കൻ വിപണിയിൽ മഹീന്ദ്ര വിൽക്കുന്ന സൈഡ് ബൈ സൈഡ് ഓഫ് റോഡ് ഓൺലി വാഹനമാണ് റോക്സർ. മഹീന്ദ്ര ഥാറിനെ അടിസ്ഥാനപ്പെടുത്തി 2018  ലാണ് റോക്സർ വിപണിയിലെത്തിയത്. റോഡിലൂടെ ഓടിക്കാൻ അനുമതിയില്ലാത്ത വാഹനമാണ് റോക്സർ. ജീപ്പിന്റെ ഡിസൈൻ പകർത്തിയാണ് എന്ന് പരാതിപ്പെട്ട് ഫീയറ്റ് ക്രൈസ്‌ലർ റോക്സറിനെതിരെ പരാതിയുമായി യുഎസ് കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടർന്ന് റോക്സറിന്റെ പുതിയ രൂപം 2022 ൽ മഹീന്ദ്ര വിപണിയിൽ എത്തിച്ചു.