പഗാനീ
Pagani

ഹൈപ്പർകാറുകളുടെയും കാർബൺ ഫൈബർ ഘടകങ്ങളുടെയും ഒരു ഇറ്റാലിയൻ നിർമ്മാതാവാണ് പഗാനി ഓട്ടോമൊബിലി എസ്.പി.എ. (സാധാരണയായി പഗാനി എന്ന് അറിയപ്പെടുന്നു). 1992-ൽ അർജന്റീനിയൻ-ഇറ്റാലിയൻ വംശജനായ ഹൊറാസിയോ പഗാനി സ്ഥാപിച്ച കമ്പനി, ഇറ്റലിയിലെ മൊഡെനയ്ക്കടുത്തുള്ള സാൻ സിസാരിയോ സുൽ പനാരോയിലാണ് പ്രവർത്തിക്കുന്നത്.