റോൾസ് റോയ്സ് കള്ളിനൻ
Rolls Royce Cullinan

ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളായ റോൾസ് റോയ്സിന്റെ ആധ്യ ഓൾ വീൽ ഡ്രൈവ് എസ്‍യുവിയാണ് കള്ളിനൻ. ദക്ഷിണാഫ്രിക്കൻ ഖനിയിൽ നിന്ന് 1905ൽ കുഴിച്ചെടുത്ത 3106 കാരറ്റ് വജ്രമായ ‘കള്ളിനൻ ഡയമണ്ടി’ൽ നിന്നാണു പുത്തൻ എസ് യു വിക്കുള്ള പേര് റോൾസ് റോയ്സ് കണ്ടെത്തിയത്. അസാധാരണമായ മോഡലിന് തീർത്തും അനുയോജ്യമായ പേരാണിത് എന്നാണ് കമ്പനി പറയുന്നത്. ഇതാദ്യമായാവും റോൾസ് റോയ്സ് എസ് യു വി മേഖലയിലേക്കു ചുവട് വയ്ക്കുന്നത്; അതുപോലെ ഓൾ വീൽ ഡ്രൈവ് ലേ ഔട്ടിൽ കമ്പനി പുറത്തിറക്കുന്ന ആദ്യ മോഡലുമാവും കള്ളിനൻ. റോള്‍സ് റോയ്‌സ് ഫാന്റത്തിനോട് സാമ്യം തോന്നുന്ന മുൻ ഡിസൈനാണ്. ഫാന്റത്തിലൂടെ അരങ്ങേറ്റം കുറിച്ച പുത്തൻ, അലൂമിനിയം നിർമിത സ്പേസ് ഫ്രെയിം ഷാസി തന്നെയാവും കള്ളിനന്റെയും അടിത്തറ.