പെർമിസീവ് പേരന്റ്
Permissive parenting

കുട്ടികളെ കുട്ടികളുടെ വഴിക്ക് വിടുന്നതരം പേരന്റിങ്  ആണ് പെർമിസീവ് പേരന്റ് . അവരെ അടക്കി നിർത്തണോ ദേഷ്യപ്പെടാനോ ചിട്ടകൾ പഠിപ്പിക്കണോ ഒന്നും പെർമിസീവ് പേരന്റ് തയ്യാറാകുന്നില്ല. കുട്ടികൾക്ക് അവരവരുടെ രീതിയുണ്ട് എന്നും അവർ അത് പിന്തുടരട്ടെ എന്നും ഇക്കൂട്ടർ വിശ്വസിക്കുന്നു.പഠിത്തത്തിൽ മാർക്ക് കുറഞ്ഞാൽ മാതാപിതാക്കൾ ശിക്ഷിക്കും എന്ന പേടിയൊന്നും ഇത്തരം മാതാപിതാക്കളുടെ മക്കൾക്ക് ആവശ്യമില്ല. കുട്ടിത്വത്തെയും കുട്ടികളുടെ വ്യക്തിത്വത്തെയും പരമാവധി അംഗീകരിക്കുന്നവരാണിവർ