മാതാപിതാക്കളുടെ അഡിക്‌ഷൻ
Addictions of parents

കുട്ടികളുടെ അഡിക്‌ഷനെക്കുറിച്ച് നിരവധി ചർച്ചകൾ നടക്കാറുണ്ട്. എന്നാൽ അതുപോലെ തന്നെ അപകടകരമാണ് മാതാപിതാക്കളുടെ അഡിക്‌ഷനും. മാതാപിതാക്കൾക്കുണ്ടാകുന്ന ആസക്തി മക്കളിൽ കാര്യമായ സ്വാധീനം ചെലുത്തുകയും അവരെ അപകടത്തിലാക്കുകയും ചെയ്യും. ഇക്കാര്യത്തിലും സജീവ ചർച്ചകൾ നടക്കേണ്ട കാലഘട്ടമാണിത്. പലതരം  ലഹരി വസ്തുക്കളോട് മാതാപിതാക്കൾ പുലർത്തുന്ന ആസക്തി കുട്ടികളുടെ ഭാവിയും ജീവനും തന്നെ അപകടത്തിലാക്കുന്ന സാഹചര്യം വർധിച്ചു വരികയാണ്.