ആമസോൺ മഴക്കാടുകൾ
Amazon Rainforest

55 ലക്ഷം ചതുരശ്ര കിലോമീറ്റർ വ്യാപിച്ച് കിടക്കുന്ന തെക്കേ അമേരിക്കയിലെ വനമേഖലയാണ് ആമസോൺ മഴക്കാടുകൾ. ഒൻപത് രാജ്യങ്ങളിലായി പടർന്ന് പന്തലിച്ച് കിടക്കുന്ന ആമസോൺ കാടുകളുടെ ഭൂരിഭാഗവും ബ്രസീലിലാണ്. 60 ശതമാനം ആമസോൺ മഴക്കാടുകൾ ബ്രസീലിലുള്ളത്. ഉഷ്ണമേഖലാ മഴക്കാടുകളിലെ ഏറ്റവും ജൈവവൈവിധ്യമേറിയതും വലുതുമായ മഴക്കാടും ഇതു തന്നെയാണ്.