ഇക്കോലൈൻ ക്ലോത്തിങ്
Ecoline Clothing

റീസൈക്കിൾ ചെയ്യപ്പെടുന്ന വസ്തുക്കൾ ഉപയോഗിച്ചു വസ്ത്രങ്ങളും മറ്റും നിർമിക്കുന്ന കമ്പനി. തമിഴ്‌നാട് സ്വദേശി കെ. ശങ്കറും മകൻ സെന്തിലുമാണ് കമ്പനി നടത്തുന്നത്. പ്ലാസ്റ്റിക് കുപ്പികളും മറ്റും റീസൈക്കിൾ ചെയ്യുന്ന ശ്രീരങ്ക പോളിമേഴ്സ് എന്ന കമ്പനിയും ഇവർക്കുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റിൽ ധരിച്ച നീല പ്ലാസ്റ്റിക് ജാക്കറ്റ് ഇവർ നിർമിച്ചതാണ്.