പനങ്കാക്ക
Indian Roller

കർണാടക, തെലങ്കാന, ഒഡീഷ, ആന്ധ്ര പ്രദേശ് എന്നീ നാലു സംസ്ഥാനങ്ങളുടെ ദേശീയ പക്ഷി. മുഖവും നെഞ്ചുഭാഗവും ഇളം പിങ്ക് നിറത്തിലും ബാക്കി ശരീരം ആകാശനീല നിറത്തിലും കാണപ്പെടുന്നു. ആൺപക്ഷികളും പെൺപക്ഷികളും കാഴ്ചയില്‍ ഒരുപോലെ തന്നെയാണ്. 30 സെന്റിമീറ്ററിലധികം നീളവും 65 സെന്റിമീറ്ററിലധികം ചിറക് വീതിയും ഇവയ്ക്കുണ്ട്. ഇന്ത്യയിലാണ് ഇവയുടെ ഏറ്റവും വലിയ ആവാസ വ്യവസ്ഥ. റോഡിലെ റൗണ്ട്എബൗട്ടുകളിൽ സ്ഥിരമായി കാണപ്പെടുന്നതിനാൽ റൗണ്ട്എബൗട്ട് ബേർഡ് എന്നാണ് ഒമാനിൽ ഇതിനെ വിളിക്കുന്നത്.