ലെപ്പഡ് ടോബി പഫർ
Leopard Toby Puffer

ശരീരത്തിൽ നിറയെ പുള്ളികൾ ഉള്ള വെളുത്ത മത്സ്യം. വരകളും ഇരുവശങ്ങളിലും പാടുകളുമുണ്ട്. ഒപ്പം കണ്ണിന്‍റെയും വാലിന്‍റെയും ഭാഗത്ത് നീല നിറം. കാന്തിഗാസ്റ്റർ ജനുസ്സിലെ അംഗങ്ങളെ ഷാർപ്പ്-നോസ്ഡ് പഫറുകൾ അല്ലെങ്കിൽ ടോബികൾ എന്ന് വിളിക്കുന്നു. അടുത്തകാലത്ത് ഇവയെ അക്വേറിയങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്നു. കണവ, ചെറിയ കൊഞ്ചുകള്‍, ചെറിയ ഇനം കക്കകള്‍, കടുപ്പമുള്ള തോടുള്ള ചെമ്മീൻ എന്നിവയുൾപ്പെടെ പലതരം ഭക്ഷണങ്ങൾ ഇവ കഴിക്കും