നീൽഗായ്
Nilgai

ഇന്ത്യയിലെ ഏറ്റവും വലിയ ആന്റിലോപ്പാണ് നീലക്കാള. കാഴ്ച്ചയിൽ കാളയെ പോലെ തോന്നിക്കുന്ന നീലക്കാള മാൻ വർഗത്തിൽ പെട്ട ഒരു മൃഗമാണ്. ഇവയ്ക്ക് കാളയെക്കാൾ കുതിരയോടാണ് സാദൃശ്യം. മങ്ങിയ ചാരനിറം കലർന്ന നീലയാണ് ഇതിന്റെ നിറം. പെൺ മൃഗങ്ങൾക്ക് ചെമ്പ്‌ നിറം. അഞ്ചടിയോളം ഉയരവും 240 കിലോയോളം ഭാരവും ഇവയ്ക്കുണ്ട്.