കേന്ദ്ര ബജറ്റ് 2021
India Budget 2021

രണ്ടാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റ് ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചു. ഏപ്രിൽ/മേയ് മാസത്തിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്കായി വൻ പദ്ധതിയാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. പ്രോവിഡന്റ് ഫണ്ടുകളിൽ പ്രതിവർഷം രണ്ടര ലക്ഷത്തിലധികം രൂപ നിക്ഷേപിക്കുന്നവർക്കു ലഭിക്കുന്ന പലിശയ്ക്ക് നികുതി ഏർപ്പെടുത്തി.

പ്രധാന പ്രഖ്യാപനങ്ങൾ

∙ അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് പണം നൽകുന്ന സ്ഥാപനം രൂപീകരിക്കാൻ മൂലധനമായി 20,000 കോടി. 

‌∙ കയറ്റുമതി പ്രോൽസാഹനത്തിന് 3 വർഷംകൊണ്ട് 7 മെഗാ ടെക്സ്റ്റൈൽ പാർക്ക്.

∙ 45 ലക്ഷം രൂപ വരെയുള്ള ഭവനവായ്പകൾക്കുള്ള 1.5 ലക്ഷം രൂപ പലിശയിളവ് 2022 മാർച്ച് 31 വരെ നീട്ടി.

∙ പഴയ വാഹനങ്ങൾ പൊളിച്ചുവിൽക്കുന്ന നയം വൈകാതെ നടപ്പാക്കും.

∙ ഡിജിറ്റൽ ഇടപാടു പ്രോത്സാഹിപ്പിക്കാൻ 1500 കോടി രൂപയുടെ പദ്ധതി.

∙ കൂടുതൽ വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കും. ആദ്യ ഘട്ടത്തിൽ ചെറുനഗരങ്ങളിലെ വിമാനത്താവളങ്ങൾ.