അലർജി
Allergy

നമുക്കു ചുറ്റുമുള്ള ചില പദാർത്ഥങ്ങളോടോ അവസ്ഥയോടോ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തിനുണ്ടാകുന്ന അമിതപ്രതികരണം മൂലം ഉണ്ടാകുന്ന അവസ്ഥയാണ് അലർജി. പൂമ്പൊടികൾ, ഭക്ഷണം, ലോഹങ്ങളും മറ്റ് വസ്തുക്കളും, പ്രാണികളുടെ കുത്ത്, മരുന്നുകൾ എന്നിവയെല്ലാം അലർജൻ ആവാം. പെൻസിലിൻ പോലുള്ള ആന്റിബയോട്ടിക്കുകൾ മൂലം അലർജി ഉണ്ടാകാം. ജനിതകവും പാരിസ്ഥിതികവുമായ ഘടകങ്ങൾ മൂലമാണ് ഇതുണ്ടാവുന്നത്. ഏതു തരത്തിലുള്ള അലര്‍ജി ആയാലും കാരണം വ്യക്തമായി നിര്‍ണയിച്ച് സമ്പര്‍ക്കം ഒഴിവാക്കുകയും ലക്ഷണങ്ങള്‍ ചികിത്സിച്ച് പോകുന്നതും അലര്‍ജിയുള്ള വ്യക്തിയുടെ 'ക്വാളിറ്റി ഓഫ് ലൈഫ്' നിലനിര്‍ത്താന്‍ അനിവാര്യമാണ്.