ജെഡി സാലിംഗർ
JD Salinger

അമേരിക്കൻ എഴുത്തുകാരൻ. 1951ൽ പുറത്തിറങ്ങിയ ദ് കാച്ചർ ഇൻ ദ് റൈ എന്ന നോവലിന്റെ രചയിതാവ്. ഇംഗ്ലീഷ് സാഹിത്യത്തിൽ പുറത്തിറങ്ങിയ എക്കാലത്തെയും മികച്ച നോവലുകളിലൊന്നായി കണക്കാക്കപ്പെടുന്ന ഈ കൃതി സാലിംഗർ രചിച്ച ഏക നോവലാണ്. നിരവധി ചെറുകഥകളും എഴുതിയിട്ടുണ്ട്.