മഡ്‍റോഡ് ബാന്‍ഡ്
Mudroad Band

ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാൻഡ് ആണ് മഡ്റോഡ്. കണ്‍ട്രി ബ്ലൂസ് മുതൽ റോക്ക് ൻ’ റോൾ വരെയുള്ള സംഗീതശാഖകളിൽനിന്നു സ്വാധീനമുൾക്കൊണ്ടാണ് നാലംഗ സംഘം മഡ്റോഡ് എന്ന പേരിൽ ബാൻഡിനു തുടക്കം കുറിച്ചത്. ഈ ചെറുപ്പക്കാരുടെ സംഗീതം, ഇതിനകം വിവിധ രാജ്യങ്ങളിലായി നിരവധി വേദികൾ കീഴടക്കിക്കഴിഞ്ഞു.