ഔസേപ്പച്ചൻ
Ouseppachan

മലയാള സിനിമയിലെ പ്രമുഖനായ സംഗീതസം‌വിധായകനാണ് ഔസേപ്പച്ചൻ‍. നിരവധി മലയാളചലച്ചിത്രങ്ങൾക്കു സംഗീതം പകർന്ന അദ്ദേഹത്തിനു മികച്ച സംഗീതസംവിധായകനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഒരു ഹിന്ദി ചിത്രമുൾപ്പെടെ നൂറിൽപ്പരം ചിത്രങ്ങള്‍ക്കു വേണ്ടി ഔസേപ്പച്ചൻ ഗാനങ്ങളൊരുക്കി.