സുജാത മോഹൻ
Sujatha Mohan

ദക്ഷിണേന്ത്യയിലെ പ്രശസ്തയായ ചലച്ചിത്രപിന്നണിഗായികയാണ് സുജാത മോഹൻ. പന്ത്രണ്ടുവയസ്സുള്ളപ്പോൾ മലയാളസിനിമയിൽ പാടിത്തുടങ്ങിയ സുജാത, പിന്നീട് തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ദക്ഷിണേന്ത്യൻഭാഷകളിലും പാടി മികവ് തെളിയിച്ചു. കേരള, തമിഴ്‌നാട് സർക്കാരുകളുടെ മികച്ച ചലച്ചിത്ര പിന്നണിഗായികയ്ക്കുള്ള പുരസ്കാരം ഒന്നിലേറെത്തവണ സുജാത നേടിയിട്ടുണ്ട്. മകൾ ശ്വേതയും പിന്നണിഗായികയാണ്.