കാസർകോട് ലോക്സഭാ മണ്ഡലം
Kasaragod Loksabha constituency

കാസർകോട് ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളും കണ്ണൂർ ജില്ലയിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളും കാസർകോട് ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്നു.  2019 മുതല്‍ രാജ്മോഹൻ ഉണ്ണിത്താന്‍ (കോൺഗ്രസ്) ആണ്  ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. കാസർകോട് ജില്ലയിലെ മഞ്ചേശ്വരം, കാസർകോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പുർ എന്നീ നിയമസഭാ മണ്ഡലങ്ങളും കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, കല്യാശേരി എന്നീ നിയമസഭാ മണ്ഡലങ്ങളും കാസർകോട് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ്.