ആദിത്യ താക്കറെ
Aaditya Thackeray

മഹാരാഷ്ട്ര നിയമസഭയിൽ മുംബൈയെ പ്രതിനിധീകരിക്കുന്ന എംഎല്‍എയായ ആദിത്യ താക്കറെ മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും ശിവസേന സ്ഥാപകനായ ബാൽ താക്കറെയുടെ ചെറുമകനുമാണ്. ഉദ്ധവ് താക്കറെ മന്ത്രിസഭയിൽ വിനോദസഞ്ചാരം, പരിസ്ഥിതി, ഉന്നത വിദ്യാഭ്യാസം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തു. ശിവസേനയുടെ യുവജന വിഭാഗമായ യുവസേനയുടെ അധ്യക്ഷനായ ആദിത്യ 2019ലാണ് നിയമസഭയിലേക്ക് ആദ്യമായി തിര‍ഞ്ഞെടുക്കപ്പെടുന്നത്. താക്കറെ കുടുംബത്തിൽ നിന്നും പൊതുതിരഞ്ഞെടുപ്പിൽ ആദ്യമായി മത്സരിച്ച് ജയിക്കുന്ന വ്യക്തി എന്ന ഖ്യാതിയും ഇതോടെ ആദിത്യ സ്വന്തമാക്കി.