കെ സുരേന്ദ്രൻ
K Surendran

ബിജെപിയുടെ കേരള സംസ്ഥാന അധ്യക്ഷൻ. 2009 മുതൽ പതിനൊന്ന് വർഷം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. ഭാരതീയ യുവമോർച്ച സംസ്ഥാന അധ്യക്ഷൻ എന്ന നിലയിൽ നടത്തിയ സമരങ്ങൾ വഴി 2003 മുതൽ കേരള രാഷ്ട്രീയത്തിൽ ശ്രദ്ധിക്കപ്പെട്ടു.

ജീവിതം

കോഴിക്കോട് ജില്ലയിലെ ഉള്ളിയേരിയിൽ കുഞ്ഞിരാമന്റെയും കല്യാണിയുടെയും മകൻ ആയി 1970 മാർച്ച് 10ലാണ് കെ. സുരേന്ദ്രന്റെ ജനനം. ഗുരുവായൂരപ്പൻ കോളജിൽനിന്നും രസതന്ത്രത്തിൽ ബിരുദം നേടിയ സുരേന്ദ്രൻ, വിദ്യാർത്ഥി പ്രസ്ഥാനമായ എബിവിപിയിലൂടെയാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. 2020 ഫെബ്രുവരി 15ന് ബിജെപിയുടെ കേരള സംസ്ഥാന പ്രസിഡന്റായി കെ. സുരേന്ദ്രനെ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.ന‍ഡ്ഡ നിയമിച്ചു. സംസ്ഥാന പ്രസിഡന്റായിരുന്ന പി.എസ്. ശ്രീധരൻ പിള്ള മിസോറം ഗവർണർ ആയതിനെ തുടർന്നാണ് സുരേന്ദ്രൻ നേതൃത്വത്തിലേക്ക് ഉയർന്നത്.