മിറാക്കിൾ മൗണ്ട് ; ഒറ്റക്കാഴ്ചയിൽ കേരളത്തിലെയും തമിഴ്നാട്ടിലെയും സ്ഥലങ്ങൾ കാണാം

Miracle-mount-3
SHARE

സഹ്യസാനുവിന്റെ മടിത്തട്ടിൽ പെരിയാർ വന്യജീവി സങ്കേതത്തോട്‌ ചേർന്നുകിടക്കുന്ന പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമാണ് തേക്കടി. ഇവിടുത്തെ പ്രവേശന കവാടമായ കുമളിയിൽ നിന്നും മൂന്ന് കിലോമീറ്റർ മാത്രം ദൂരെ കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്നയിടമുണ്ട്. അദ്ഭുത മല അഥവാ മിറാക്കിൾ മൗണ്ട്. ഇന്ന് സമൂഹമാധ്യമത്തിൽ ഹിറ്റാണ് ഇവിടുത്തെ മനോഹാരിത. 

Miracle-mount-1

സമുദ്രനിരപ്പിൽ നിന്നും 3822 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ മലയിൽ നിന്നും നോക്കിയാൽ പെരിയാർ കടുവ സങ്കേതം, രാമക്കൽമേട് കാറ്റാടിപ്പാടം, മംഗളാദേവി മലനിരകൾ, മുല്ലപെരിയാർ തടാകം, കുമളി ടൗൺ, തേക്കടി, അട്ടപ്പളളം, അമരാവതി, ഒട്ടകത്തലമേട്, പത്തുമുറി, മുരുക്കടി, ചെങ്കര, വണ്ടിപെരിയാർ, ഗ്രാമ്പി, പട്ടുമല തുടങ്ങി പ്രദേശങ്ങളും ദൃശ്യമാണ്. കൂടാതെ തമിഴ്നാട്ടിലെ കമ്പം, തേനി,  ഗൂഡല്ലൂർ, ഉത്തമപ്പാളയം, ചുരുളി മലനിരകൾ തുടങ്ങിയവയുടെയും വിദൂരകാഴ്ചയും ആസ്വദിക്കാം. 

Miracle-mount-5

മിറാക്കിൾ മൗണ്ട്

പ്രകൃതി ഭംഗികൊണ്ടും ദൃശ്യമനോഹാരിത കൊണ്ടും സഞ്ചാരികളെ മാടിവിളിക്കുന്നതാണ് മിറാക്കിൾ മൗണ്ട്. ഉദയ സൂര്യന്റെ ഇളം വെയിലേറ്റുണരുന്ന പ്രഭാതങ്ങളും കിളി കൊഞ്ചലുകളും വെയിലേറ്റ് തിളങ്ങുന്ന മഞ്ഞു തുള്ളികളും ഈ പ്രദേശത്തെ മനോഹരമാക്കുന്നു. പരുന്തുംപാറയും രാമക്കൽമേടും പോലെ ഇടുക്കിയുടെ പ്രകൃതി ഭംഗി ആസ്വദിക്കാൻ വരുന്ന വിനോദ സഞ്ചാരികൾക്കു പരിചിതമല്ലാത്ത ഒരു മനോഹര പ്രദേശമാണ് മിറാക്കിൾ മൗണ്ട്. പ്രകൃതിയൊരുക്കിയ ഇൗ കാഴ്ച കാണാതെ പോകുന്നത് തീരാനഷ്ടമാണ്. സഞ്ചാരികൾക്കു ആസ്വദിക്കാൻ തക്കവണ്ണം  ഈ പ്രദേശം സംരക്ഷിക്കേണ്ടതുണ്ട്. 

Miracle-mount-4

ഒറ്റക്കാഴ്ചയിൽ കേരളത്തിലെയും തമിഴ്നാട്ടിലെയും ഒട്ടനേകം സ്ഥലങ്ങൾ കാണാൻ കഴിയുന്ന ഈ പ്രദേശത്തു സ്ഥലങ്ങൾ അതിന്റെ മനോഹാരിതയിൽ ദൃശ്യമാകുന്നതിനായി വാച്ച് ടവർ പോലെയുള്ള സംവിധനങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ്. ശാന്തതയും സമാധാന പൂർണമായ അന്തരീക്ഷം ആസ്വദിക്കുന്നതിനും ശുദ്ധമായ വായു ശ്വസിക്കുന്നതിനുമായി സഞ്ചാരികൾക്കു ക്യാമ്പിങ് പോലുള്ള സൗകര്യങ്ങളും ഒരുക്കാവുന്നതാണ്. 

Miracle-mount

ഹൈക്കിങ്, ട്രെക്കിങ് പോലുള്ള സൗകര്യങ്ങൾ ഈ പ്രദേശത്തെ കൂടുതൽ പ്രശസ്തമാക്കുകയും സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുകയും ചെയ്യും. സഞ്ചാരികളെ ആകർഷിക്കുന്ന  റോപ് വേ പോലുള്ള സംവിധനങ്ങളും ഇവിടെ ഒരുക്കാവുന്നതാണ്. ഇതുപോലുള്ള സൗകര്യങ്ങൾ കുമളി വിനോദ സഞ്ചാര മേഖലയ്ക്കു പുത്തൻ പ്രതീക്ഷ നൽകും. 

English Summary: Explore Miracle Mount in Thekkady

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS CORNER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മഞ്ഞിലും മഴയിലും വാഗമണ്ണിലൂടെ രസ്നയ്ക്കൊപ്പം ഒരു കാരവൻ യാത്ര | Caravan Ride with Resna Pavithran

MORE VIDEOS
FROM ONMANORAMA