ADVERTISEMENT

ഒരു വൈൽഡ് ലൈഫ് സഫാരിയ്ക്ക് എത്ര കാശു ചെലവാക്കണം. സഫാരി ബസ് ബുക്ക് ചെയ്യണം. പിന്നെ വനംവകുപ്പിന്റെ ബസ്സിൽ പരിചയമില്ലാത്തവരുടെ കൂടെ ഇരിക്കണം. നമ്മുടെ വാഹനത്തിൽ ചെന്നാലും സഫാരിക്കുള്ള  കാശു വേറെ മുടക്കണം. എന്നാൽ നിങ്ങളുടെ സ്വന്തം കാറിൽ ഇഷ്ടമുള്ളവരുടെ കൂടെ ഇരുന്ന് കാടുകാണാം. അതായത് കുറഞ്ഞ ചെലവിൽ കാനനസഫാരി. കേരളത്തിലെ അത്തരം ചില വഴികൾ  അറിയാം

thenmala1

തെൻമല കണ്ടു അങ്ങുചെല്ലുക. അതിർത്തി കഴിഞ്ഞ് പൻപൊലി എന്ന അങ്ങാടിയിലെത്തുമ്പോൾ തിരിച്ച് അച്ചന്‍കോവിൽ വഴി കേരളത്തിലേക്ക് മടങ്ങുക.  ഇതാണ് നിങ്ങളുടെ അടുത്ത സകുടുംബ കാനനപാത.  മേക്കാറ എന്ന സ്ഥലത്തെ അടവിനൈനാർ ഡാം ആദ്യകാഴ്ച. പിന്നെ ചെറിയ ചുരം.  ആറുഹെയർപിൻ വളവുകളേ ഉള്ളൂ.  കോട്ടവാസൽ ചെക്ക് പോസ്റ്റ് കഴിഞ്ഞാൽ പിന്നെ കേരളമായി. 

കുംഭാവുരുട്ടി-വെള്ളച്ചാട്ടം-

തലസ്ഥാന നഗരിയിൽനിന്ന് അച്ചൻകോവിൽ കാട്ടിലുടെ ഒന്നു കറങ്ങണമെങ്കിലോ…  തിരുവനന്തപുരം അഞ്ചൽ വഴി അച്ചൻകോവിൽ കാട്ടിലേക്ക് വഴിയുണ്ട്.   പുനലൂരിലെ തൂക്കുപാലം, തിരിച്ചുവരുമ്പോൾ തെൻമലയിലെ ഇക്കോടൂറിസം കേന്ദ്രം എന്നിവ ആസ്വദിക്കാം. ഇടതൂർന്ന കാടുകളും ഏറെ വെള്ളച്ചാട്ടങ്ങളുമുള്ളതാണ് അച്ചൻകോവിൽ കാട്. കുംഭാവുരുട്ടി പോലുള്ള കുളിർജലപാതത്തിൽ ഒരു കുളി പാസാക്കാം. പത്തനാപുരത്തുനിന്നു തമിഴ്നാട് അതിർത്തിയായ പൻപൊലിയിലെ ചെക്ക്പോസ്റ്റ് വരെ അറുപതു കിലോമീറ്ററിനടുത്തു ദൂരമുണ്ട്. ചെറിയ വഴിയാണ്. ആനകളെ ഇടയ്ക്കിടെ കാണാം. കാനനസവാരി ആസ്വദിക്കാം. 

ആവർത്തിക്കട്ടെ, സകുടുംബം കാടുകാണണം എന്നാഗ്രഹമുള്ളവർക്കാണ് ഈ പാതകൾ പ്രിയപ്പെട്ടതാകുക. അപകടസാധ്യത മുന്നിൽ കാണണം. 

അച്ചൻകോവിൽ കാട്ടിലൂടെയുള്ള യാത്രയിൽ പകൽപോലും പാത ഇരുണ്ടിരിക്കും.  ഇതു വെള്ളച്ചാട്ടങ്ങളുടെയും വഴിയാണ്. കുംഭാവുരുട്ടിയാണ് ആദ്യജലപാതം . വാഹനം നിർത്തി കാട്ടിലോട്ട് അരക്കിലോമീറ്റർ നടക്കണം.  സുരക്ഷിതമായ വെള്ളച്ചാട്ടമാണിത്. 

palaruvi

ജലപാതം കണ്ടിറങ്ങിയാൽ വൈകരുത്. ഇനിയും കാട്ടിലൂടെത്തന്നെ ഏറെദൂരം പോകണം. വഴി കൃത്യമായി ചോദിച്ചുമനസ്സിലാക്കണം.  പ്ലാന്റേഷൻ കോർപ്പറേഷന്റെ കെട്ടിടം കഴിഞ്ഞാൽ രണ്ടു വഴികഴുണ്ട്. വലത്തോട്ടുതിരിഞ്ഞു പോകുക. കുറച്ചുകൂടി സുരക്ഷിതമായ വഴിയാണിത്. മറ്റുവഴിയിൽ സദാസമയും ആനകളുണ്ടാകുമെന്ന് ഒരുദ്യോഗസ്ഥൻ പറഞ്ഞു. 

ആനകളെ കണ്ട് ചെറിയ കാട്ടുറോഡിലൂടെ യാത്ര അവിസ്മരണീയമാണ്. കുറച്ചു സാഹസികത കൂടെയുണ്ടെങ്കിൽ അച്ചൻകോവിൽ കാടുകയറാം- സ്വന്തം വാഹനത്തിൽ.തെൻമല ഇക്കോടൂറിസം സെന്റർ, പുനലൂരിലെ തൂക്കുപാലം, തെൻമലയിലെ പതിമൂന്നു കണ്ണറ പാലങ്ങൾ എന്നിവയാണു മറ്റു കാഴ്ചകൾ.  പാലരുവിയും സന്ദർശിക്കാം. തെൻമലയിലെ കനോപ്പി വോക്കിങ് രസകരമാണ്. മരമേലാപ്പുകൾക്കു മേൽ മുട്ടിയുരുമ്മി നടക്കാം. അടുത്ത യാത്ര അച്ചൻകോവിലിലേക്കാകട്ടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com