ADVERTISEMENT

ഗവിയെക്കുറിച്ച് പറയാന്‍ പ്രത്യേകിച്ച് ആമുഖം ഒന്നും ആവശ്യമില്ല. ജീവിതത്തില്‍ ഒരിക്കലെങ്കിലും പോയിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിലാണ് ഗവിയുടെ സ്ഥാനം. അതിന്‍റെ വന്യമായ സൗന്ദര്യം തേടിയെത്തുന്ന സഞ്ചാരികളുടെ എണ്ണം ദിനംപ്രതി കൂടുന്നതല്ലാതെ കുറയുന്നേയില്ല. പത്തനംതിട്ടയിലെ ഈ മനോഹര പ്രദേശത്തേക്കുള്ള യാത്ര അവിസ്മരണീയമാക്കാന്‍ സഞ്ചാരികള്‍ക്കായി കേരള ടൂറിസം ബോര്‍ഡ് ഇവിടെ ഒരുക്കിയിരിക്കുന്ന പാക്കേജുകളെപ്പറ്റി കൂടുതല്‍ അറിഞ്ഞോളൂ.

 

കൊച്ചുപമ്പ ബോട്ടിംഗ് 

 

gavi

കൊച്ചുപമ്പയിലെ തെളിനീരിലൂടെ ബോട്ടിംഗ് നടത്താനുള്ള സൗകര്യം ഇവിടെയുണ്ട്. പകല്‍സമയത്താണ് ഇത് നടത്തുന്നത്. നിരക്കുകള്‍ ചുവടെ

ബോട്ടിങ് നിരക്ക് അറിയാം

നാലുപേർക്ക് 600 രൂപയും രണ്ടുപേർക്കു 300 രൂപയുമാണ് ഇൗടാക്കുന്നത്.

gavi

ട്രെക്കിങ് പാക്കേജ് 

രാവിലെ എട്ടരയോടെ ആരംഭിക്കുന്ന മുഴുദിന പരിപാടിയാണ് ട്രെക്കിംഗ്. സ്ഥലങ്ങള്‍ കാണിച്ചു തരാനും നിര്‍ദ്ദേശങ്ങള്‍ നല്‍കാനുമായി കൂടെ ഒരു ഗൈഡ് കാണും. ഏലക്കാതോട്ടം ആണ് ആദ്യം സന്ദര്‍ശിക്കുന്നത്. ഗവിയുടെ മായിക സൗന്ദര്യം ആസ്വദിച്ച് ഊണുസമയം വരെ നടക്കാം. ഉച്ചഭക്ഷണ ശേഷം ബോട്ടിങ്ങിന് പോകാം.

 

ശബരിമല വ്യൂപോയിന്‍റ് ആണ് അടുത്ത സ്ഥലം. മകരജ്യോതി തെളിയുന്ന പുണ്യപുരാതനമായ പുല്‍മേടും ശബരിമലയുടെ വിദൂര ദൃശ്യവുമെല്ലാം ഇവിടെ നിന്നും കാണാം. ഇതു കഴിഞ്ഞാല്‍ മൃഗങ്ങളുടെ അസ്ഥികൂടങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന മ്യൂസിയത്തിലേക്ക് നീങ്ങും.

പ്രാതല്‍, ഊണ്, സ്നാക്സ് എന്നിവ ഉള്‍പ്പെട്ട ഈ പാക്കേജിന്‍റെ നിരക്കുകള്‍ ഇങ്ങനെയാണ്:

ഒരാൾക്ക്1500 രൂപയും ആറു വയസ്സു മുതൽ പന്ത്രണ്ട് വയസ്സുവരെയുള്ള കുട്ടികൾക്ക് 625 രൂപയുമാണ് നിരക്ക്.

ജംഗിള്‍ ക്യാമ്പുകള്‍ 

ഗവിയില്‍ താമസിച്ച് ഇവിടത്തെ അനുഭവങ്ങള്‍ ആസ്വദിക്കാനുള്ള സൗകര്യവും ഗവി ഇക്കോടൂറിസം ഡിപ്പാര്‍ട്ട്മെന്റ് ഇവിടെ നല്‍കുന്നുണ്ട്. ഇങ്ങനെയുള്ള ചില സൗകര്യങ്ങള്‍ പരിചയപ്പെട്ടോളൂ

 

ഗ്രീന്‍ മാന്‍ഷന്‍ ജംഗിള്‍ ലോഡ്ജ് : ശബരിമല വ്യൂപോയിന്റ് ട്രെക്കിംഗ്, ബോട്ടിംഗ്, പ്ലാന്റേഷന്‍ സന്ദര്‍ശനം എന്നിവ ഉള്‍പ്പെട്ട പാക്കേജ് ആണിത്. ആദ്യ ദിനം ഇത്രയും കാര്യങ്ങള്‍ കഴിഞ്ഞാല്‍ രാത്രി ഇവിടെ താമസിക്കാം. പിറ്റേ ദിവസം രാവിലെ എഴുന്നേറ്റ് രണ്ടര മണിക്കൂര്‍ നീളുന്ന ജംഗിള്‍ സഫാരിക്ക് പോകാം. കാടിനുള്ളിലൂടെയുള്ള ഈ യാത്ര മനോഹരമായ അനുഭവമായിരിക്കും.

നിരക്ക് അറിയാം

ഒരാൾക്ക് 3000 രൂപയാണ്. ആറുവയസ്സുവരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.

സ്വിസ്സ് കോട്ടേജ് ടെന്‍റ്സ്: കാട്ടിനുള്ളിലെ ഈ കോട്ടേജില്‍ സഞ്ചാരികള്‍ക്ക് വേണ്ട എല്ലാ വിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ബോട്ടിംഗ്, ട്രെക്കിംഗ്, പ്ലാന്റേഷന്‍ സന്ദര്‍ശനം, സഫാരി തുടങ്ങിയവയാണ് പാക്കേജില്‍ ഉള്‍പ്പെടുന്നത്. കൂടാതെ ഡിന്നര്‍, പ്രാതല്‍ എന്നിവയും ലഭിക്കും  

സ്വിസ്സ് കോട്ടേജ് ടെന്‍റ്സ് നിരക്ക്

ഒരാൾക്ക് 3500 രൂപയാണ്. ആറുവയസ്സുവരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.

ജംഗിള്‍ ക്യാമ്പിങ്: അല്‍പ്പം സാഹസികത ഇഷ്ടമുള്ളവര്‍ക്ക് ബെസ്റ്റ് ഓപ്ഷനാണ് ജംഗിള്‍ ക്യാമ്പിംഗ്. കാടിനുള്ളില്‍ ടെന്‍റ് കെട്ടി താമസിക്കുന്ന പരിപാടിയാണിത്. ഗൈഡ് കൂടെക്കാണും. ബോട്ടിംഗ്, ട്രെക്കിംഗ്, പ്ലാന്റേഷന്‍ സന്ദര്‍ശനം, സഫാരി എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. രാത്രി നല്ല ചൂടോടെ അത്താഴവുമുണ്ട്.

നാലുപേരടങ്ങുന്ന ഗ്രൂപ്പിന് 14000 രൂപയാണ്.

 

ഗവിയില്‍ എങ്ങനെ എത്തും?

 

റോഡ്‌ മാര്‍ഗ്ഗം : വണ്ടിപ്പെരിയാറിൽ നിന്ന് 28 കിലോമീറ്ററും തേക്കടിയിൽ നിന്ന് 51 കിലോമീറ്ററും ഡ്രൈവ് ചെയ്താല്‍ ഇവിടെയെത്താം.

ട്രെയിന്‍ മാര്‍ഗ്ഗം : കോട്ടയം ആണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. 128 കിലോമീറ്റര്‍ ആണ് ദൂരം.

വിമാന മാര്‍ഗ്ഗം : കൊച്ചി എയര്‍പോര്‍ട്ട് ആണ് അടുത്തുള്ളത്. ദൂരം 160 കിലോമീറ്റര്‍

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com