ADVERTISEMENT

പ്രകൃതിയുടെ സൗന്ദര്യം ആസ്വദിച്ചുള്ള ട്രിപ്പാണ് എപ്പോഴും യാത്രയ്ക്ക് ഉൗർജം നൽകുന്നത്.  റോഡിന് ഇരുവശങ്ങളിലെ പച്ചപ്പും പാറക്കെട്ടുളിലൂടെ ഒലിച്ചിറങ്ങുന്ന നീർച്ചാലുകളുമൊക്കെ കാഴ്ചയിൽ മാത്രമല്ല മനസ്സിനെയും കുളിരണിയിപ്പിക്കുന്ന കാഴ്ചകളാണ്.  നഗരതിരക്കുകളിൽ നിന്നും മാറി പ്രകൃതിയുടെ മാറിലൂടെ സഞ്ചരിക്കുവാനായി നിരവധി ഇടങ്ങൾ ഇൗ ലോകത്തിലുണ്ട്. മനോഹര കാഴ്ചകളാൽ മനംയക്കുന്ന ഇടങ്ങൾ.

 

pollachi-route

ചാലക്കുടി വാൽപ്പാറ പൊള്ളാച്ചി പാത. 172 കിലോമീറ്റർ വരുന്ന മനോഹരമായ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രകൃതി രമണീയമായ റെയിൻഫോറസ്റ്റുകൾ താണ്ടി കടന്നു പോകുന്ന പാതയാണ്. എത്ര കണ്ടാലും മതിവരാത്ത അല്ലെങ്കിൽ ഓരോ തവണയും വ്യത്യസ്തമായ കാഴ്ചയുടെ വർണ്ണ വിസ്മയങ്ങൾ ഒരുക്കുന്ന പാത. പലരും പല തവണ പറഞ്ഞിട്ടും തീർന്നിട്ടില്ല പൊള്ളാച്ചി വാൽപ്പാറ ചാലക്കുടി പാതയുടെ സൗന്ദര്യം. മഴയിലും കോടമഞ്ഞിലും മുങ്ങികിടക്കുന്ന ചുരം ത്രസിപ്പിക്കും. വനവന്യത പൊള്ളാച്ചി വാൽപ്പാറ മലക്കപ്പാറ വാഴച്ചാൽ സ്ട്രെച്ചിൽ മനോഹരമാണ്.

 

pollachi-route1

42 ഹെയർപിന്നുകൾ പൊള്ളാച്ചി വാൽപ്പാറ പാതയിൽ മാത്രം ഉണ്ട്. പിന്നെയുമുണ്ട് ഹെയർപിന്നുകൾ ഒരുപാട് വാൽപ്പാറ-ചാലക്കുടി സ്ട്രെച്ചിൽ. ഒരു ഹരിത തുരങ്കം തന്നെയാണ് വാഴച്ചാൽ മുതൽ മലക്കപ്പാറ വരെയുള്ള ഭാഗം. ചാലക്കുടി പുഴയുടെ ഓരം പിടിച്ച് ഒറ്റപ്പെട്ട ആദിവാസികുടികൾ മാത്രമുള്ള നിബിഡ വനമേഖലയാണിത്.

 

മഴയായാലും മഞ്ഞായാലും വെയിലായാലും വർഷം മുഴുവൻ സഞ്ചരികളെ മാടി വിളിക്കുന്ന ഈ പാതയുടെ ചില ചിത്രങ്ങൾ സമന്വയിപ്പിച്ചതാണീ വിവരണം. വിവിധ യാത്രകളിൽ എടുത്തതാണീ ചിത്രങ്ങൾ. നിരവധി ചെറുതും വലുതുമായ വിനോദ സഞ്ചാര കേന്ദ്രങ്ങളും വ്യൂ പോയിന്റുകളുമുള്ള ഈ പാത സുരക്ഷാ മാനദണ്ഡങ്ങൾ കൂടി പരിഗണിച്ച് പ്രമോട്ടു ചെയ്താൽ ലോകപ്രശസ്തമായ ടൂറിസം ഇടനാഴികളോട് കിടപിടിക്കും.

 

വാഴച്ചാൽ മലക്കപ്പാറ പാതയിൽ രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെ മാത്രമേ വാഹനങ്ങൾ കടത്തിവിടൂ. മാത്രമല്ല ധാരാളം വന്യമൃഗങ്ങൾ ഉള്ള ഈ പാതയിൽ വളരെ ശ്രദ്ധയോടെ പതുക്കെ സഞ്ചരിക്കണം. വാഴച്ചാലിലും മലക്കപ്പാറയിലും ചെക്ക് പോസ്റ്റുകൾ ഉണ്ട് .സഞ്ചാരികൾക്ക് ആവശ്യമുള്ള നിർദ്ദേശങ്ങൾ ഇവിടെ നിന്ന് ലഭിക്കും. ആ നിർദ്ദേശങ്ങൾ ഉൾക്കൊണ്ട് യാത്ര ചെയ്താൽ ഏറ്റവും മനോഹരവും ദൈർഘ്യമുള്ളതുമായ ഒരു വന യാത്ര ആസ്വദിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com