ADVERTISEMENT

സഞ്ചാരപ്രേമികളുടെ യാത്രാലിസ്റ്റിൽ എപ്പോഴും താജ്മഹലും പാര്‍ട്ടി ബീച്ച് ലാന്‍ഡായ ഗോവയുമൊക്കെയാണ്. കോട്ടകളും കൊട്ടാരങ്ങളും മുതല്‍ പര്‍വതങ്ങളും താഴ്‌‌‌വരകളടക്കം നിരവധി മനോഹരമായ കാഴ്ചകൾ നമ്മുടെ നാട്ടിലുണ്ട്. പ്രകൃതിയോട് ചേർന്നുള്ള യാത്രയിൽ ഒഴിവാക്കാനാവില്ല മഴക്കാടിന്റെ മനോഹാരിതയെ. കാഴ്ചകൾ ആസ്വദിച്ച് പ്രകൃതിയുടെ മടിത്തട്ടിൽ ഉറങ്ങാൻ പറ്റിയയിടമാണ് മഴക്കാടുകൾ.

അനേകം ജീവജാലങ്ങളുടെ ആവാസ കേന്ദ്രമായ ഇവിടെ അദ്ഭുതപ്പെടുത്തുന്ന നിരവധി കാഴ്ചകളുണ്ട്. മിക്ക യാത്രാപ്രേമികളും സന്ദര്‍ശിച്ചിട്ടുള്ള ഇന്ത്യയിലെ ഒരു മഴക്കാടിന്റെ സൗന്ദര്യത്തിലേക്കാണ് ഇത്തവണത്തെ യാത്ര. ഇപ്പോള്‍ പ്രശസ്തിയാര്‍ജ്ജിച്ചു വരുന്ന വിനോദസഞ്ചാര ഹോട്ട്സ്പോട്ടാണ് അസമിലെ ജോയ്പൂര്‍ മഴക്കാടുകള്‍.

അസം സംസ്ഥാനത്തെ ദിബ്രുഗഡിലെ ജയ്പൂര്‍ ഫോറസ്റ്റ് ഒരിക്കലും നഷ്ടപ്പെടുത്താന്‍ പാടില്ലാത്തൊരു യാത്രയാണ്.108 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ വനം ജൈവവൈവിധ്യത്തിന് പേരുകേട്ടതും വിവിധതരം സസ്യജന്തുജാലങ്ങളാല്‍ നിറഞ്ഞതുമാണ്. നിത്യഹരിത മഴക്കാടുകളുടെ ലോക പൈതൃകത്തിന് കീഴിലുള്ള ഇവിടെ വര്‍ഷം മുഴുവനും മഴ പെയ്യുന്ന ഇടംകൂടിയാണ്. ചെറിയനനുത്ത മഴനനഞ്ഞ് കാടുംമേടും മലകളും കണ്ടൊരു യാത്ര ആരുടേയും സങ്കല്‍പ്പത്തിലുണ്ടാകും. അത്തരമൊരു യാത്രയ്ക്ക് പറ്റിയ സ്ഥലമാണ് ജോയ്പൂര്‍ മഴക്കാടുകള്‍.

വൈവിധ്യമാര്‍ന്ന മൃഗങ്ങളും സസ്യങ്ങളും സഹിതം 102 ലധികം ഇനം ഓര്‍ക്കിഡുകളും ഇവിടെയുണ്ട്. ഇവിടുത്തെ മരങ്ങളില്‍ പ്രബലമായ ഇനമാണ് ഹോളോംഗ്, ഈ മരങ്ങള്‍ 50 മീറ്റര്‍ വരെ ഉയരത്തില്‍ എത്തുന്നു.ഈ ഉയരുമുള്ള മരങ്ങളാണ് കാടിന്റെ ഏറ്റവും വലിയ വലിയ പ്രത്യേകത. ആന, പുള്ളിപ്പുലി, പറക്കുന്ന അണ്ണാന്‍, പൈത്തണ്‍, പുള്ളി മാന്‍, ലങ്കൂര്‍ എന്നിവ ഈ വനത്തില്‍ സര്‍വസാധാരണമായി കാണാവുന്ന മൃഗങ്ങളാണ്. ജോയ്പൂര്‍ റെയിന്‍ഫോര്‍സ്റ്റ് ഒരു വലിയ പ്രദേശമാണ്. വിനോദസഞ്ചാരികള്‍ സാധാരണയായി പോകുന്ന പ്രദേശങ്ങള്‍ പോലും പര്യവേക്ഷണം ചെയ്യാന്‍ വളരെയധികം സമയമെടുക്കും. അത്രയധികം കാണാനുണ്ട്. ഹോളോങ്ങിലെ ഓര്‍ക്കിഡുകളും ഉയരമുള്ള മരങ്ങളും കാണാന്‍ അനുയോജ്യമായ സ്ഥലമാണ് ജോയ്പൂര്‍ റെയിന്‍ ഫോറസ്റ്റ്. ഈ സ്ഥലത്തിനടുത്തുള്ള ഒരു പ്രധാന ആകര്‍ഷണമാണ് ഡെഹിംഗ്-പട്കായ് വന്യജീവി സങ്കേതം. ഈ വന്യജീവി സങ്കേതത്തിലും വൈവിധ്യമാര്‍ന്ന മൃഗങ്ങളും ഉണ്ട്.

പോകേണ്ട വഴി

അസമിലെ നഹര്‍കതിയയില്‍ നിന്ന് വാടക കാറുകള്‍ എടുത്ത് ജോയ്പൂര്‍ മഴക്കാടുകളില്‍ എത്തിച്ചേരാം. സഞ്ചാരികളെ ഈ വനത്തിലേക്ക് കൊണ്ടുപോകുന്ന പതിവ് ബസുകള്‍ ലഭ്യമാണ്. അടുത്തുള്ള എല്ലാ നഗരങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് ഏറ്റവും ചെലവുകുറഞ്ഞ രീതിയില്‍ ബസില്‍ കയറി ഇവിടെയത്താം. ഗുവാഹത്തി, നഹര്‍കതിയ എന്നിവിടങ്ങളില്‍ നിന്നും ബസുകള്‍ ലഭ്യമാണ്.

ജോയ്പൂര്‍ മഴക്കാട്ടില്‍ നടക്കുന്ന ഉത്സവം പ്രസിദ്ധമാണ്. ഈ സമയത്താണ് ഇവിടേക്ക് കൂടുതല്‍ സന്ദര്‍ശകര്‍ എത്തിച്ചേരുന്നത്. ഉത്സവവേള തന്നെയാണ് ഈ സ്ഥലം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയവും. ഫെബ്രുവരി രണ്ടാം വാരത്തിലാണ് ഇത് നടക്കുന്നത്, റാഫ്റ്റിംഗ്, ക്യാംപിങ്, ട്രെക്കിങ്, ആന സവാരി, പക്ഷിനിരീക്ഷണം തുടങ്ങി നിരവധി സാഹസിക പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ക്ക് പങ്കെടുക്കാം. പ്രാദേശികരായ സന്ദര്‍ശകരെക്കൂടാതെ നിരവധി വിദേശസഞ്ചാരികളും ഇപ്പോള്‍ ജോയ്പൂരിന്റെ ഖ്യാതി കേട്ടറിഞ്ഞ് ഇവിടെയെത്തുന്നുണ്ട്.

English Summary: Joypur Rainforest in Assam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com