ഒരു സെൽഫി എടുക്കാൻ നിന്നു തന്നാൽ എന്താ കുഴപ്പം, ആനകൾക്കും സെൽഫിക്കാരുടെ ശല്യം

chimmini-travel
SHARE

പ്രകൃതിയുടെ നിറക്കൂട്ടില്‍ നിരവധി കാഴ്ചകളുടെ കൂടാരമാണ് ചിമ്മിനി വനം. സസ്യജാലങ്ങളും വന്യമൃഗങ്ങളും വിഹരിക്കുന്ന ചിമ്മിനിയിലെ പ്രധാന ആകര്‍ഷണം ഡാം തന്നെയാണ്. തൃശൂരില്‍ നിന്നു 40 കിലോമീറ്റര്‍ അകലെ ആമ്പല്ലൂരില്‍ നിന്ന് ഇടത്തോട് തിരിഞ്ഞാല്‍ പാലപ്പിള്ളി റോഡ്. ആ റോഡിലൂടെ 28 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ചിമ്മിനി വന മേഖലയുടെ അരികിലെത്താം.

ക്രിസ്മസ് അവധി ദിനങ്ങളിൽ ചിമ്മിനി വന്യജീവി സങ്കേതത്തിലേക്ക് സന്ദർശക പ്രവാഹമായിരുന്നു. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ ശനിയും ഞായറും മാത്രമാണ് പ്രവേശനാനുമതിയുള്ളത്. അവധിദിനമായതിനാൽ ക്രിസ്മസ് ദിനത്തിലും പ്രവേശനം നൽകിയിരുന്നു. 

image (2)

ചിമ്മിനിയിലേക്കുള്ള വഴിയിൽ വലിയകുളം ഭാഗത്ത് ആനകൾ കൂട്ടമായി ഇറങ്ങുന്നുണ്ട്. ഞായറാഴ്ച 14 ആനകൾ നിരന്നുനിന്നതിനാൽ ഒരുമണിക്കൂറോളും ഗതാഗതം തടസ്സപ്പെട്ടു. ആനകൾ പ്രകോപനമില്ലാതെ റോഡരികിൽ ഏറെ നേരം നിലയുറപ്പിച്ചതോടെ സഞ്ചാരികൾ അടുത്തുപോയി സെൽഫിയെടുക്കാൻ ശ്രമം നടത്തി. ഇതോടെ ആനകൾ പ്രകോപിതരാകുന്ന സാഹചര്യവുണ്ടായി. വനപാലകരെത്തിയാണു ശാന്തമാക്കിയത്. ആനകൾക്ക് അടുത്തുപോകുന്നവർക്കെതിരെ കേസെടുക്കുമെന്ന് വനംവകുപ്പ് അറിയിച്ചിട്ടുണ്ട്.

നിറഞ്ഞുകിടക്കുന്ന ചിമ്മിനി ഡാമിലെ ജലാശയത്തിൽ കുട്ടവഞ്ചിയാത്ര വനംവകുപ്പ് ഒരുക്കിയിരുന്നു. ഡാമിലെ ഷട്ടറുകൾ തുറന്നുകിടക്കുന്ന സാഹചര്യവും ചിമ്മിനി വന്യജീവി സങ്കേതത്തിന്റെ ഭാഗമായുള്ള ശലഭോദ്യാനം, ഔഷധോദ്യാനം, നക്ഷത്രവനം എന്നിവയും കുട്ടികളടക്കമുള്ള സന്ദർശകരെ ആകർഷിക്കുന്നു. ജനുവരി ഒന്നുമുതൽ എല്ലാദിവസവും ചിമ്മിനിയിലേക്ക് സന്ദർശകരെ അനുവദിക്കുമെന്ന് വൈൽഡ് ലൈഫ് അസിസ്റ്റന്റ് വാർഡൻ അറിയിച്ചു.

English Summary: Tourists Flow in Chimmini Wildlife Sanctuary

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL IN WILD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA