ADVERTISEMENT

ലോകത്തിലെ അപൂർവവന്യജീവി ഇനങ്ങളുടെ നാടാണ് ഇന്ത്യ. കാടിന്റെ വന്യത ആസ്വദിച്ചുള്ള യാത്ര മിക്കവർക്കും പ്രിയമാണ്. സഞ്ചാരികളുടെ യാത്രാലിസ്റ്റിൽ ഇടംനേടിയിരിക്കുന്ന ചിലയിടങ്ങൾ അറിയാം.

അഗുംബെ റിസർവ് ഫോറസ്റ്റ്, കർണാടക

രാജവെമ്പാലകളുടെ തലസ്ഥാനമെന്നും ദക്ഷിണേന്ത്യയുടെ ചിറാപുഞ്ചിയെന്നുമൊക്കെ അറിയപ്പെടുന്ന അഗുംബെ സഞ്ചാരികളുടെ പ്രിയയിടമാണ്..  നഗരവത്കരണ കാലത്തും ഗ്രാമീണതയുടെ തനി കാത്തു സൂക്ഷിക്കുവാന്‍ ഇന്നും കന്നഡഗ്രാമങ്ങള്‍ക്കു കഴിയുന്നു എന്നതിന്റെ തെളിവാണ് ഷിമോഗയും അഗുംബെയുമെല്ലാം.

angube

സമുദ്രനിരപ്പില്‍നിന്ന് 2100 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന അഗുംബെ റെയിന്‍ ഫോറസ്റ്റ് റിസേർച്ച് സ്റ്റേഷൻ ആണ് പ്രധാന ആകർഷണം. പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ ഇവിടേക്ക് അഗുംബെ ടൗണില്‍നിന്നു മൂന്നു കിലോമീറ്ററോളം ദൂരമുണ്ട്. പ്രസിദ്ധ ഉരഗഗവേഷകനായ റോമുലസ് വിറ്റാക്കറിന്റെ നേതൃത്വത്തില്‍ 2005 ല്‍ ആണു ഈ റിസേര്‍ച്ച് സ്റ്റേഷന്‍ സ്ഥാപിച്ചത്. രാജവെമ്പാലകളുടെ തലസ്ഥാനം എന്ന വിളിപ്പേരുണ്ടെങ്കിലും മറ്റനേകം വിഷപ്പാമ്പുകളുടെയും ഈറ്റില്ലം ആണ് ഇവിടം. 1971- ല്‍ ആണ് വിറ്റേക്കര്‍ ഇവിടെ ആദ്യമായി രാജവെമ്പാലയെ കണ്ടെത്തിയതെന്നു പറയുന്നു. 

നാഗർഹോള നാഷനൽ പാർക്ക്, കർണാടക

3Nagarhole-National-Park--Karnataka

ദക്ഷിണേന്ത്യയിലെ ഈ വന്യജീവി സംരക്ഷണ കേന്ദ്രം നീലഗിരി ബയോസ്‌ഫിയർ റിസർവിന്റെ ഭാഗമാണ്,  മൈസുരുവിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള ഈ കാടിനുള്ളിൽ ബംഗാൾ കടുവകൾ, കരടി, പുള്ളിപ്പുലി, വരയുള്ള ഹൈന, ഇന്ത്യൻ ഭീമൻ പറക്കുന്ന അണ്ണാൻ, സ്വർണ കുറുക്കൻ, ഇന്ത്യൻ പാംഗോലിൻ, യൂറോപ്യൻ ഒട്ടർ, മറ്റ് നിരവധി മൃഗങ്ങൾ എന്നിവയുണ്ട്. ബന്ദിപ്പുർ നാഷനൽ പാർക്ക്, വയനാട് വന്യജീവി സങ്കേതം, മുതുമല നാഷനൽ പാർക്ക് എന്നിവയുൾപ്പെടുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സംരക്ഷിത പ്രദേശമാണിത്.

കാസിരംഗ നാഷനൽ പാർക്ക്, അസം

ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗങ്ങളും കടുവകളും അപൂർവയിനത്തിൽപ്പെട്ട പക്ഷികളും ഏഷ്യൻ ആനകളും ചെളിയിൽ മുങ്ങി ജീവിക്കുന്ന മാനുകളുമെല്ലാം കാണപ്പെടുന്ന മനോഹരമായ ദേശീയോദ്യാനമാണ് കാസിരംഗ. അസാമിലെ ഗോലഘട്ട്, നാഗോവൻ ജില്ലകളിലായി സ്ഥിതി ചെയ്യുന്ന ഇവിടെയാണ് ലോകത്തിലെ ആകെയുള്ള കാണ്ടാമൃഗങ്ങളിൽ മൂന്നിൽ രണ്ടും വസിക്കുന്നത്! യുനെസ്‌കോയുടെ ലോകപൈതൃകപ്പട്ടികയിൽ ഇടം നേടിയ ഇവിടം പ്രകൃതിസ്നേഹികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.

2Kaziranga-National-Park

വർഷം മുഴുവൻ മികച്ച കാലാവസ്ഥയാണ് കാസിരംഗയിൽ. ചൂടോ തണുപ്പോ ഒരു പരിധിയിൽ കവിഞ്ഞു പോവാറില്ല. നവംബർ മുതൽ ജനുവരി വരെ ശൈത്യകാലമായും ഫെബ്രുവരി മുതൽ ജൂൺ വരെ വേനൽക്കാലമായും ജൂൺ-ജൂലൈ മൺസൂൺ ആയും കണക്കാക്കുന്നു. വർഷം മുഴുവൻ നേരിയ ചാറ്റൽമഴ ലഭിക്കും എന്നൊരു പ്രത്യേകത കൂടിയുണ്ട്.

നന്ദാദേവി ബയോസ്ഫിയർ റിസർവ്, ഉത്തരാഖണ്ഡ്

യുനെസ്കോയുടെ ലോക പൈതൃക സൈറ്റാണ് നന്ദാദേവി ബയോസ്ഫിയർ റിസർവ്. ആരേയും അമ്പരപ്പിക്കുന്ന വന്യത– അതാണ് നന്ദാദേവി ബയോസ്ഫിയർ റിസർവിന്റെ ഏറ്റവും വലിയ പ്രത്യേകത. ഹിമാലയൻ കറുത്ത കരടി, മഞ്ഞു പുള്ളിപ്പുലികൾ, ഹിമാലയൻ കസ്തൂരിമാൻ, റീസസ് മക്കാക് തുടങ്ങി നിരവധി ജീവജാലങ്ങളുടെ ആവാസ കേന്ദ്രമായ നന്ദാദേവി ദേശീയ ഉദ്യാനവും ഈ കാടിനുള്ളിലാണ്.

ഹെമിസ് നാഷനൽ പാർക്ക്, ലഡാക്ക്

1Hemis-National-Park--Ladakh

ലഡാക്കിലാണ് ഹെമിസ് ദേശീയ ഉദ്യാനം സ്ഥിതിചെയ്യുന്നത്. ഹെമിസിലെ  അതിശയകരമായ ലാൻഡ്‌സ്‌കേപ്പ് ആരെയും ആകർഷിക്കും. ഇവിടെ വന്യജീവി പ്രേമികൾക്ക് പുള്ളിപ്പുലിയെ നിരീക്ഷിക്കാൻ അവസരമുണ്ട്; ഗ്രേറ്റ് ടിബറ്റൻ ആടുകൾ, ഭരാൽ, ഏഷ്യാറ്റിക് ഐബെക്സ്, നീല ആടുകൾ, ലഡാക്കി യൂറിയൽ, ഹിമാലയൻ മാർമോട്ട്, പർവത വീസൽ, നിരവധി ഇനം പക്ഷികൾ എന്നിവയും ഇവിടെ വസിക്കുന്നു. കൂടാതെ ഹിമാലയത്തിന്റെ അതിസുന്ദരമായ പനോരമിക് കാഴ്ചയും ഇവിടെനിന്നു ലഭിക്കും.

English Summary: Best Wildlife Destinations In India 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com