കാട്ടിലൂടെ സഫാരി; പ്രകൃതിയുടെ മാജിക് ലാന്‍ഡിലെത്തിയ കുഞ്ചാക്കോ ബോബനും പ്രിയയും

kunchacko-boban
Image Source: Instagram/Kunchacko Boban
SHARE

കാടും കാഴ്ചകളും ഇഷ്ടമില്ലാത്തവരായി ആരുമില്ല. പ്രകൃതിയുടെ മടിത്തട്ടിലെ കാഴ്ചകൾ ആസ്വദിച്ചുള്ള യാത്ര ഏതു യാത്രികനെയും ഹരം കൊള്ളിക്കും. ഇപ്പോഴിതാ നീണ്ട ഇടവേളയ്ക്ക് ശേഷം അവധിക്കാല യാത്രയിലാണ് മലയാളികളുടെ പ്രിയനടൻ കുഞ്ചാക്കോ ബോബൻ. 'വന്യമൃഗങ്ങൾക്കിടയിൽ എന്റെ വൈൽഡർ ബെസ്റ്റിക്കൊപ്പം' എന്നു കുറിച്ചുകൊണ്ട് ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. ഭാര്യ പ്രിയയും ഇൗ യാത്രയിൽ ഒപ്പമുണ്ട്.

യാത്രാപ്രേമികൾ ഒരിക്കലെങ്കിലും കാണാൻ മോഹിക്കുന്ന ഇടത്തേക്കാണ് ഇവരുടെ യാത്ര. വന്യവും മനോഹരവുമായ മസായ്മാരയണ് ഡെസ്റ്റിനേഷൻ. വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫർമാരുടെ സ്വപ്നസ്ഥലമാണ് മസായ്മാര. വന്യജീവികളെ വളർത്തുമൃഗങ്ങളെ പോലെ കാണാവുന്ന ഇടം. കുഞ്ചാക്കോ ബോബനും പ്രിയയും കെനിയക്കാരുടെ ഒപ്പം നിൽക്കുന്ന ചിത്രവും സഫാരിക്ക് തയാറാകുന്ന ചിത്രവുമൊക്കെ സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. നിമിഷ സജയൻ, ടൊവിനോ, ശ്രീനാഥ് ഭാസി അങ്ങനെ നിരവധി സിനിമാതാരങ്ങൾ ചിത്രങ്ങൾക്ക് താഴെ കമന്റുകൾ ചെയ്തിട്ടുണ്ട്.

masai-mara-kenya1
wildebeest herd crossing the mara river at masai mara ,Image Source:crbellette/shutterstock

മാസായി മാര എന്ന പ്രകൃതിയുടെ മാജിക് ലാന്‍ഡിലേക്ക്

സിംഹങ്ങൾ, പുള്ളിപ്പുലികൾ, കാണ്ടാമൃഗങ്ങൾ, എരുമകൾ, ആനകൾ- ബിഗ് 5 ന് പേരുകേട്ട ലോകത്തെ ഏറ്റവും പ്രശസ്തമായ ദേശീയ ഉദ്യാനമായ മസായ് മാര ആഫ്രിക്കൻ രാജ്യമായ കെനിയയിലാണ്. കേരളവുമായി സാമ്യം തോന്നുന്നയിടമാണ് കെനിയ. നിറയെ മരങ്ങളും ചെടികളും നിറഞ്ഞ ഭൂമി. മസായ്മാര വൈൽഡ് സഫാരിയാണ് ഹൈലൈറ്റ്. 

മൃഗങ്ങളെ നേരിട്ടുകാണുക ഒരു അപൂര്‍വ അനുഭവമാണ്. പുലിയും സിംഹവും തുടങ്ങി മിക്ക മൃഗങ്ങളെയും അടുത്തു കാണാൻ സാധിക്കും. സഫാരി വാഹനങ്ങൾ കടന്നുപോകുമ്പോൾ അവർ യാതൊരു ഭാവവ്യത്യാസവുമില്ലാതെ അവരുടെ ആവാസവ്യവസ്ഥയിൽ തന്നെ തുടരും. കാലാവസ്ഥ മാറുമ്പോൾ മൃഗങ്ങൾ കൂട്ടമായി മാരാ നദി കടന്ന് ടാന്‍സാനിയയിലെ സെറീന്‍ഗെറ്റി നാഷനല്‍ റിസര്‍വിന്റെ ഭാഗത്തേക്കു നടത്തുന്ന യാത്രയാണ് മസായ്മാരയുടെ മറ്റൊരു സവിശേഷത. സീസൺ സമയത്ത് മൃഗങ്ങളുടെ ന‍ദി കടന്നുള്ള പലായനം ചെയ്യുന്നത് കാണാൻ സാധിക്കും. ജൂലായ് മുതൽ ഒക്ടോബര്‍ വരെയുള്ള മാസങ്ങളിലാണ് മൃഗങ്ങളുടെ മൈഗ്രേഷൻ നടക്കുന്ന സീസൺ.

masai-mara-kenya
Masai mara reserve in Kenya, Africa. Image Source:Volodymyr Burdiak/shutterstock

English Summary: Kunchako boban Enjoys Holiday In Masai Mara Kenya

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിജയിക്കണമെങ്കിൽ കംഫർട് സോണിനു പുറത്തു വരണം‌‌ | Roopa George Interview | SheTalks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}