ഏതു ഋതുവിലും ഭംഗി ഒട്ടും ചോരാതെ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന ഒരു സുന്ദരിയെപ്പോലെയാണ് ഗവി. ചുറ്റും ചൂഴ്ന്നുനില്‍ക്കുന്ന നിഗൂഡമായ കാടും അവയെത്തഴുകിത്തലോടിയെത്തുന്ന കാറ്റും മലകളിലൂടെ അരിച്ചിറങ്ങുന്ന മഞ്ഞും നേരിയ നൂല്‍മഴയുമെല്ലാം ഗവിയുടെ മനോഹാരിതയുടെ ചില ഭാഗങ്ങള്‍ മാത്രം, ഇവയെല്ലാം നേരിട്ട് അനുഭവിച്ചറിയുക തന്നെ വേണം. പെരുന്തച്ചന്‍റെ കുളം പോലെ ഓരോ സഞ്ചാരിക്കും മുന്നില്‍ ഗവിയുടെ മായികലോകം തുറന്നിടുന്ന അനുഭൂതിയ്ക്ക് ആയിരം മുഖങ്ങളാണ്.

പോകാന്‍ അല്‍പം ബുദ്ധിമുട്ടുള്ള സ്ഥലങ്ങളില്‍ ഒന്നാണ് ഗവി. എന്നാല്‍, കേരളത്തിന്‍റെ സ്വന്തം ആനവണ്ടിയായ കെഎസ്ആര്‍ടിസി ഈയിടെയായി വിവിധ ഇടങ്ങളില്‍ നിന്നും ഗവിയിലേക്ക് വിനോദസഞ്ചാര സര്‍വീസ് നടത്തുന്നുണ്ട്. നൂറുകണക്കിന് സഞ്ചാരികളുടെ സ്വപ്ന സാഫല്യമായ ഈ യാത്ര ഈ പുതുവര്‍ഷത്തില്‍ ആലപ്പുഴയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും പുറപ്പെടുകയാണ്. ഗവിയുടെ കോടമഞ്ഞില്‍ കുളിര്‍ന്ന് പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള അമൂല്യമായ അവസരമാണിത്.
ആലപ്പുഴ ജില്ലയിലെ 7 ഡിപ്പോകളില്‍ നിന്നുമായി ഡിസംബര്‍(2022) , ജനുവരി (2023) മാസങ്ങളിലാണ് ഗവിയിലേക്ക് ആനവണ്ടിയില്‍ ഉല്ലാസ യാത്ര സംഘടിപ്പിക്കുന്നത്. അവയുടെ വിവരങ്ങള്‍ ചുവടെ.
1. കായംകുളം ഡിപ്പോ
റൂട്ട്: ഗവി - പഞ്ചാലിമേട്
നിരക്ക്: 1550/- ( ഉച്ചഭക്ഷണവും, ബോട്ടിംഗും ഉള്‍പ്പെടെ )
യാത്രാ തീയതി: ജനുവരി 7(ശനിയാഴ്ച്ച), ജനുവരി 31(ചൊവ്വാഴ്ച്ച)
ബുക്കിംഗ് നമ്പര്‍: 9605440234 , 9400441002,
2. ഹരിപ്പാട് ഡിപ്പോ
റൂട്ട്: ഗവി - പഞ്ചാലിമേട്
നിരക്ക്: 1600/- (ഉച്ചഭക്ഷണവും, ബോട്ടിംഗും ഉള്‍പ്പെടെ)
യാത്രാ തീയതി: ഡിസംബര്‍ 24(ശനിയാഴ്ച്ച), ഡിസംബര്‍ 30 (വെളളിയാഴ്ച്ച), ജനുവരി 5(വ്യാഴാഴ്ച്ച)
ബുക്കിങ് നമ്പര്‍: 9947812214 , 9447975789
3. മാവേലിക്കര
റൂട്ട്: ഗവി - പഞ്ചാലിമേട്
നിരക്ക്: 1500/- (ഉച്ചഭക്ഷണവും, ബോട്ടിംഗും ഉള്‍പ്പെടെ)
യാത്രാ തീയതി: ഡിസംബര്‍ 23 (വെളളിയാഴ്ച്ച), ജനുവരി 6(വെളളിയാഴ്ച്ച), ജനുവരി 17(ചൊവ്വാഴ്ച്ച)
ബുക്കിങ് നമ്പര്‍ - 9446313991,9947110905
4.ആലപ്പുഴ
റൂട്ട്: ഗവി - പഞ്ചാലിമേട്
നിരക്ക്: 1700/- ( ഉച്ചഭക്ഷണവും ബോട്ടിംഗും ഉള്‍പ്പെടെ)
യാത്രാ തീയതി: ഡിസംബര്‍ 26 ( തിങ്കളാഴ്ച്ച), ജനുവരി 24(ചൊവ്വാഴ്ച്ച), ജനുവരി 30(തിങ്കളാഴ്ച്ച)
ബുക്കിങ് നമ്പര്‍: 9895505815, 9446617832
5. എടത്വ
റൂട്ട്: ഗവി - പഞ്ചാലിമേട്
നിരക്ക്: 1550/- ( ഉച്ചഭക്ഷണവും, ബോട്ടിംഗും ഉള്‍പ്പെടെ )
യാത്രാ തീയതി: ഡിസംബര്‍ 28(ബുധനാഴ്ച്ച), ജനുവരി 21(ശനിയാഴ്ച്ച), ജനുവരി 26(വ്യാഴാഴ്ച്ച)
ബുക്കിംഗ് നമ്പര്‍: 9846475874, 9947059388
6. ചേര്‍ത്തല
റൂട്ട്: ഗവി - പഞ്ചാലിമേട്
നിരക്ക്: 1850/- ( ഉച്ചഭക്ഷണവും, ബോട്ടിംഗും ഉള്‍പ്പെടെ)
യാത്രാ തീയതി: ജനുവരി 18(ബുധനാഴ്ച്ച), ജനുവരി 23(തിങ്കളാഴ്ച്ച)
ബുക്കിങ് നമ്പര്‍: 9633305188, 9846507307
7. ചെങ്ങന്നൂര്‍
റൂട്ട്: ഗവി - പഞ്ചാലിമേട്
നിരക്ക്: 1450/- ( ഉച്ചഭക്ഷണവും ബോട്ടിംഗും ഉള്‍പ്പെടെ)
യാത്രാ തീയതി: ഡിസംബര്‍ 25(ഞായറാഴ്ച്ച), ഡിസംബര്‍ 31 (ശനിയാഴ്ച്ച), ജനുവരി 6(വെളളിയാഴ്ച്ച), ജനുവരി 27(വെളളിയാഴ്ച്ച)
ബുക്കിങ് നമ്പര്‍: 9846373247, 9496726515
യാത്രയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്.
ജില്ലാ കോ-ഓർഡിനേറ്റർ
ബി.ടി.സി, ആലപ്പുഴ
9846475874
English Summary: Ksrtc Tourist Trip To Gavi