sections
MORE

ഒരിക്കൽപ്പോലും സെയ്ഫിന്റെ ആദ്യഭാര്യയെ നേരിൽ കണ്ടിട്ടില്ല: കരീന കപൂർ

Kareena Kapoor Khan has never met Saif Ali Khan's ex-wife Amrita Singh
അമൃത സിങ്, സാറാ അലീഖാൻ, തൈമൂർ, സെയ്ഫ് അലീഖാൻ, കരീന കപൂർ
SHARE

ഭർത്താവ് സെയ്ഫ് അലീഖാന്റെ മുൻഭാര്യ അമൃത സിങ്ങിനെ ഇതുവരെ നേരിൽ കണ്ടിട്ടില്ലെന്ന് ബോളിവുഡ് താരം കരീന കപൂർ. കോഫി വിത് കരൺ എന്ന ചാറ്റ് ഷോയിലാണ് കരീന ഇക്കാര്യം തുറന്നു പറഞ്ഞത്. ബോളിവുഡ് സംവിധായകനും നിർമാതാവുമായ കരൺ ജോഹർ അവതാരകനായെത്തുന്ന കോഫി വിത് കരൺ ബിടൗണിലെ ഹിറ്റ് ചാറ്റ് ഷോകളിലൊന്നാണ്.

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്ക്കൊപ്പമായിരുന്നു കരീന ചാറ്റ് ഷോയിൽ പങ്കെടുത്തത്. വർഷങ്ങൾക്കു മുൻപ് പിണങ്ങിപ്പിരിഞ്ഞ അതേ വേദിയിൽ ഒരുമിച്ചെത്തിയതോടെ താര റാണിമാരുടെ സൗന്ദര്യപ്പിണക്കത്തിന് തിരശ്ശീല വീണുവെന്ന ആശ്വാസത്തിലാണ് ആരാധകർ.

kareena-kapoor-priyanka-chopra-01
കരീന കപൂർ, പ്രിയങ്ക ചോപ്ര

സെയ്ഫിന്റെ മക്കളുമായി നല്ല സൗഹൃദം പങ്കിടുന്ന കരീന, ഭർത്താവിന്റെ മുൻ ഭാര്യ അമൃത സിങ്ങുമായി നല്ല ബന്ധമാണോ സൂക്ഷിക്കുന്നത് എന്ന കരണിന്റെ ചോദ്യത്തിന് കരീന മറുപടി പറഞ്ഞതിങ്ങനെ :-

''ഇല്ല. ഞങ്ങൾ ഇതുവരെ നേരിൽ കണ്ടിട്ടില്ല. പക്ഷേ എനിക്കവരോട് ബഹുമാനവും നന്ദിയും തോന്നുന്നുണ്ട്. ഇതുവരെ കണ്ടിട്ടില്ലേയെന്ന് കരൺ ചോദ്യം ആവർത്തിക്കുമ്പോൾ കരീയുടെ മറുപടി:– '' ഇല്ല. സെയ്ഫിന്റെ വിവാഹമോചനം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷമാണ് ഞാൻ സെയ്ഫിനെ പരിചയപ്പെടുന്നത്. അപ്പോൾ അദ്ദേഹം തീർത്തും സിംഗിൾ ആയിരുന്നു''.

മുൻപ് ബോളിവുഡ് താരം സെയ്ഫ് അലീഖാനും മകൾ സാറ അലീഖാനും ഒരുമിച്ച് കോഫി വിത് കരണിൽ പങ്കെടുത്തിരുന്നു. അന്നു ഇരുവരുടെയും സംസാരത്തിൽ നിന്ന് പട്ടൗഡി കുടുംബം പരസ്പരം പാലിക്കുന്ന മര്യാദകളെക്കുറിച്ചും ബഹുമാനത്തെക്കുറിച്ചും ആരാധകർക്ക് അടുത്തറിയാൻ സാധിച്ചിരുന്നു. അച്ഛൻ സെയ്ഫും കരീനയും തമ്മിലുള്ള വിവാഹത്തിൽ പങ്കെടുക്കാൻ അമ്മ അമൃത സിങ്ങാണ് തന്നെ ഒരുക്കി വിട്ടതെന്ന് സാറ പറഞ്ഞിരുന്നു. അച്ഛനും അമ്മയും പിരിഞ്ഞു താമസിക്കുന്നതിൽ സന്തോഷമേയുള്ളൂവെന്നും. അസന്തുഷ്ടരായി ഒരുമിച്ച് ഒരു വീട്ടിൽ കഴിയുന്നതിനേക്കാൾ നല്ലത്. സന്തോഷത്തോടെ രണ്ടു വീട്ടിൽ വേർപിരിഞ്ഞു കഴിയുന്നതാണെന്നും സാറ അന്ന് അഭിപ്രായപ്പെട്ടിരുന്നു.

saif-with-daughter-sara-01
സെയ്ഫ് അലീഖാൻ മകൾ സാറയോടൊപ്പം കോഫി വിത് കരണിൽ പങ്കെടുത്തപ്പോൾ

കരീന ഒരു രണ്ടാനമ്മയെപ്പോലെയല്ല തന്നെ പരിഗണിക്കുന്നതെന്നും ഒരു സുഹൃത്തായാണ് അവർ തന്നെ കണക്കാക്കുന്നതെന്നും തന്റെ അമ്മ അമൃത സിങ്ങിനോട് അവർക്ക് ബഹുമാനം മാത്രമേയുള്ളൂവെന്നും സാറ പറഞ്ഞിരുന്നു. കരീന എന്ന നടിയോട് തനിക്ക് ഭ്രാന്തമായ ആരാധനയുണ്ടായിരുന്നുവെന്നും, തന്റെ ഈ ഇഷ്ടത്തെക്കുറിച്ച് കൂട്ടുകാർക്കൊക്കെ അറിയാമായിരുന്നുവെന്നും സാറ പറയുന്നു. അച്ഛൻ സെയ്ഫും കരീനയും തമ്മിലുള്ള വിവാഹ വാർത്തയെക്കുറിച്ചറിഞ്ഞപ്പോൾ കൂട്ടുകാർ തന്നോടു പറഞ്ഞ ഒരു കാര്യത്തെക്കുറിച്ച് സാറ അഭിമാനത്തോടെ പറഞ്ഞതിങ്ങനെ '' കരീനയോടുള്ള നിന്റെ ഇഷ്ടമാണ് ഇപ്പോൾ അവരെ നിന്റെ വീട്ടിലെ ഒരു അംഗമാക്കിയിരിക്കുന്നത്.''

Saif-with-family-01
സെയ്ഫ് അലീഖാൻ കുടുംബത്തോടൊപ്പം

വീരേ ദി വെഡ്ഡിങ് എന്ന ചിത്രത്തിനു ശേഷം അക്ഷയ്കുമാർ നായകമാകുന്ന ഗുഡ് ന്യൂസ് എന്ന ചിത്രത്തിൽ അഭിനയിക്കാനുള്ള ഒരുക്കത്തിലാണ് കരീന.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA