ADVERTISEMENT

ബോളിവുഡ് താരങ്ങളായ അർജ്ജുൻ കപൂറും മലൈക അറോറയും തമ്മിലുള്ള വിവാഹം ഏപ്രിൽ 19 നടക്കുമെന്നതാണ് ബി ടൗണിൽ നിന്നെത്തുന്ന പുതിയ വാർത്ത. ഏറ്റവും ഒടുവിൽ നൽകിയ അഭിമുഖത്തിൽപ്പോലും മലൈക പറഞ്ഞത് അർജ്ജുൻ കപൂറുമായുള്ള വിവാഹവാർ‌ത്ത വെറും മാധ്യമ സൃഷ്ടിയാണെന്നായിരുന്നു. എന്നാൽ ഇരുവരും തമ്മിലുള്ള ചർച്ച് വെഡിങ് ഏപ്രിൽ 19 ന് നടക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.

അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയുമെല്ലാം വിവാഹത്തിൽ പങ്കെടുക്കാനായി ഇരുവരും ക്ഷണിച്ചു കഴിഞ്ഞുവെന്നുമുള്ള തരത്തിലുള്ള വാർത്തകളാണ് പുറത്തു വരുന്നത്. മലൈകയുടെ അടുത്ത സുഹൃത്തുക്കളായ കരീന കപൂറും കരിഷ്മ കപൂറും അർജുന്റെ സുഹൃത്തുക്കളായ രൺവീർ സിങ്ങും അദ്ദേഹത്തിന്റെ ഭാര്യ ദീപിക പദുക്കോണും വിവാഹത്തിൽ പങ്കെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ചടങ്ങിൽ പങ്കെടുക്കുന്നതിനു വേണ്ടി ആ ദിവസങ്ങളിൽ ഫ്രീയാകണമെന്ന് അർജുനും മലൈകയും സുഹൃത്തുക്കളോട് കാലേകൂട്ടി ആവശ്യപ്പെട്ടതോടെയാണ് ഇവരുടെ വിവാഹവാർത്തയെപ്പറ്റി പുറംലോകമറിഞ്ഞത്. പൊതുവിടങ്ങളിലും ആഘോഷപരിപാടികളും ഒന്നിച്ചു പങ്കെടുക്കുമായിരുന്നെങ്കിലും പരസ്പരുള്ള അടുപ്പത്തെക്കുറിച്ചോ, വിവാഹത്തെക്കുറിച്ചോ തുറന്നു സംസാരിക്കാൻ ഇരുവരും തയാറായിരുന്നില്ല.

ബോളിവുഡിലെ പ്രശസ്തമായ ചാറ്റ്ഷോകളിലും അതിഥിയായെത്തിയ മലൈക വിവാഹമോചത്തെക്കുറിച്ചും, മകനെക്കുറിച്ചുമൊക്കെ മനസ്സു തുറന്നെങ്കിലും അർജുനുമായുള്ള ബന്ധത്തെപ്പറ്റി ഒന്നും തുറന്നു സംസാരിച്ചിരുന്നില്ല. എന്നാൽ ജീവിതത്തിലേക്ക് രണ്ടാമതൊരു പ്രണയം തിരഞ്ഞെടുക്കുന്നതിനെപ്പറ്റി വളരെ പോസിറ്റീവായി സംസാരിക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com