ADVERTISEMENT

നിപ വൈറസ് ബാധിച്ചവരെ  ഭയമില്ലാതെ ശുശ്രൂഷിച്ച് ആ രോഗം മൂലം മരണത്തിന്റെ ലോകത്തേക്ക് യാത്രയായ ലിനിയെന്ന പ്രിയതമയ്ക്ക് വിവാഹവാർഷിക ആശംസകൾ നേരുകയാണ് ഭർത്താവ് സജീഷ്. ഏഴാം വിവാഹവാർഷികത്തിലാണ് പാതിവഴിയിൽ യാത്രപറഞ്ഞു പോയ നല്ലപാതിക്ക് ആശംസകൾ നേർന്നുകൊണ്ട് സജീഷ് ഫെയ്സ്ബുക്കിൽ ഹൃദയസ്പർശിയായ കുറിപ്പെഴുതിയത്.  

"എഴാം വിവാഹ വാർഷിക ദിനമാണിന്ന്. ഓർമയിൽ ഒരിക്കലും മറക്കാത്ത, മരിക്കാത്ത സുന്ദര നിമിഷങ്ങൾ. ലിനി... ഇന്ന് നീ മാലാഖയാണ്‌. എവിടെയും നിന്റെ ചിരിച്ച മുഖങ്ങൾ മാത്രം. നീ കൂടെ തന്നെ ഉണ്ട്‌. എന്നത്തെയും പോലെ നിനക്ക്‌ എന്റെ വിവാഹ വാർഷികാശംസകൾ. ഉമ്മ... ഉമ്മ... In your Life You touched so many In your death Many lives were changed” Miss u..."-

മരിക്കുമെന്നുറപ്പായ നിമിഷത്തിൽപ്പോലും ലിനി കരുതൽ നൽകിയത് കുടുംബത്തിന്റെ ആരോഗ്യത്തിനാണ്. മക്കളെക്കുറിച്ചുള്ള ആശങ്ക പങ്കുവച്ചുകൊണ്ട് ലിനിയെഴുതിയ അവസാനകത്ത് നോവുന്ന ഹൃദയത്തോടെയാണ് അന്ന് എല്ലാവരും വായിച്ചത്. ഗൾഫിൽ ജോലിചെയ്തിരുന്ന ലിനിയുടെ ഭർത്താവ് സജീഷ് മടങ്ങി വന്നപ്പോൾ കേരളസർക്കാർ അദ്ദേഹത്തിന് ആരോഗ്യ വകുപ്പിൽ ജോലി നൽകിയിരുന്നു.

ലിനിയുടെ ആഗ്രഹം പോലെ മക്കളെയും കുടുംബത്തെയും നന്നായി സംരക്ഷിക്കുന്നുണ്ടെന്നും ജീവിച്ചുകൊതിതീരാതെ കുഞ്ഞുങ്ങളെ തന്നെയേൽപ്പിച്ചു മടങ്ങിയ ലിനിയുടെ ത്യാഗപൂർണമായ വിടവാങ്ങലിൽ ഹൃദയമർപ്പിച്ചുകൊണ്ട് ലിനിയുടെ ആഗ്രഹങ്ങൾ സാധിക്കുമെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നു. ആദ്യശമ്പളം മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്കാണ് സജീഷ് സംഭാവന നൽകിയത്.

ലിനിയുടെ ആഗ്രഹം പോലെ ഇളകുട്ടിയായ സിദ്ധാർഥിനെ ലോകനാർക്കാവിൽ ആദ്യാക്ഷരം കുറിപ്പിച്ചതിന്റെ സന്തോഷവാർത്തയും സജീഷ് മുൻപ് പങ്കുവച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com