ADVERTISEMENT

ആരാധകരോട് മറച്ചുവച്ച ഒരു രഹസ്യം തുറന്നു പറഞ്ഞുകൊണ്ടാണ് ഹേസൽ ആ കുറിപ്പെഴുതിത്തുടങ്ങിയത്. ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ ഭാര്യയും ബോളിവുഡ് താരവുമായ ഹേസൽ കുറിപ്പിലൂടെ നന്ദി പറയുന്നത് സ്വന്തം അമ്മായിയമ്മ ഷബ്നം സിങ്ങിനോടാണ്. താൻ ഒരു മാസം മുൻപ് ഒരു ശസ്ത്രക്രിയയ്ക്കു വിധേയയായിരുന്നുവെന്നും ജീവിതത്തിൽ ഇതുവരെ താൻ അനുഭവിച്ചുകൊണ്ടിരുന്ന ഒരു പ്രശ്നത്തിന് ശ്വാശ്വതമായ പരിഹാരം കണ്ടെത്താനായതിൽ സന്തോഷമുണ്ടെന്നും അതിന്റെ മുഴുവൻ ക്രെഡിറ്റും തന്റെ അമ്മായിയമമ്യ്ക്കുള്ളതാണെന്നും പറഞ്ഞുകൊണ്ട് ഹേസൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിങ്ങനെ :-

'' കുറേ നാളായി ഞാൻ അങ്ങനെ പോസ്റ്റ് ഒന്നും ഇടാറില്ല. നിങ്ങളിൽ നിന്ന് ഒരു കാര്യം മറച്ചു വച്ചിരുന്നു. ഒരുമാസം മുൻപ് എന്റെ മൂക്കിന് ഒരു ചെറിയ ശസ്ത്രക്രിയ നടന്നിരുന്നു. വർഷങ്ങളായി മൂക്കിൽക്കൂടി ശ്വാസമെടുക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. പക്ഷേ അതൊരു ഗൗരവമുള്ള ആരോഗ്യപ്രശ്നമായി തോന്നാതിരുന്നതുകൊണ്ട് ആ പ്രശ്നത്തെ ജീവിതത്തിന്റെ ഒരു ഭാഗമായിത്തന്നെ ഞാൻ അംഗീകരിച്ചാണ് ഇത്രയും നാൾ ഞാൻ കഴിഞ്ഞത്.

എന്റെ ഭാഗ്യത്തിനാണ് അമ്മായിയമ്മയ്ക്ക് അലോസരമുണ്ടാക്കുന്ന ഒരു പ്രശ്നമായി അതു മാറിയത്. അങ്ങനെയാണ് അവരെന്നെ ആശുപത്രിയിൽ കൊണ്ടുപോയത്. ആ ആശുപത്രിയാത്ര കാരണമാണ് ആന്തരീകമായി അതെത്രമാത്രം സങ്കീർണ്ണതയാണുണ്ടാക്കിയതെന്ന് ഞങ്ങൾക്ക് മനസ്സിലാക്കാൻ സാധിച്ചത്. എനിക്കൊരു പുതിയ മൂക്ക് സമ്മാനിച്ചതിന് അമ്മായിമ്മയോട് നന്ദി പറയുകയാണിപ്പോൾ. കാരണം ജീവിതത്തിൽ ആദ്യമായിട്ട് ആയാസമില്ലാതെ മൂക്കിലൂടെ ഞാൻ ശ്വാസമെടുത്തത് ആ ശസ്ത്രക്രിയയ്ക്ക് ശേഷമാണ്.

ശസ്ത്രക്രിയ കഴിഞ്ഞ് അധികദിവസങ്ങൾ ആകാത്തതുകൊണ്ട് എനിക്ക് പഴയപോലെ ആക്റ്റീവാകാനും വ്യായാമം ചെയ്യാനുമൊന്നും കഴിഞ്ഞിട്ടില്ല.അതുകൊണ്ടു തന്നെ ശരീരഭാരം കൂടിയിട്ടുമുണ്ട്. അതു കൊണ്ടാണ് കുറച്ചുകാലത്തേക്കെങ്കിലും സമൂഹമാധ്യമങ്ങളിൽ നിന്ന് അകലം പാലിച്ചത്. ആരാധകരിൽ നിന്ന് കുറച്ചുകാലം താൻ ഒളിപ്പിച്ചുവച്ച രഹസ്യം ഒടുവിൽ താരം തുറന്നു പറഞ്ഞു.

ശസ്ത്രക്രിയയ്ക്കു ശേഷമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് തന്റെ ജീവിതത്തിലുണ്ടായ പുതിയ മാറ്റത്തെക്കുറിച്ച് താരം ആരാധകരോട് പങ്കുവച്ചത്. ബിഗ്ബോസ് 7 ൽ പങ്കെടുത്ത ഹേസൽ അടുത്തിടെ യുവരാജിനൊപ്പം കപിൽ ശർമ്മ അവതരിപ്പിക്കുന്ന ചാറ്റ്ഷോയിലും പങ്കെടുത്തിരുന്നു. ബോളിവുഡിലും തെന്നിന്ത്യയിലും അഭിനയിച്ച ഹേസൽ 2016 ൽ യുവരാജുമായുള്ള വിവാഹത്തിനു മുൻപ് സൽമാൻ ഖാൻ നായകനായെത്തിയ ബോഡിഗാർഡിലും അഭിനയിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com