ADVERTISEMENT

കുഞ്ഞിക്കാൽ ചിത്രം പങ്കുവച്ചുകൊണ്ടാണ് മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബൻ താൻ അച്ഛനായ സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചത്. ആൺകുഞ്ഞു പിറന്നുവെന്നും ജൂനിയർ കുഞ്ചാക്കോ നിങ്ങളെ സ്നേഹിക്കുന്നുവെന്നും പറഞ്ഞുകൊണ്ടാണ് താരം സന്തോഷവാർത്ത പങ്കുവച്ചത്.

നീണ്ട ആറു വർഷത്തെ പ്രണയത്തിനു ശേഷമാണ്  2005 ഏപ്രിലിൽ കുഞ്ചാക്കോ ബോബൻ പ്രിയയെ വിവാഹം കഴിച്ചത്. കഴിഞ്ഞ ആഴ്ചയായിരുന്നു ഇവരുടെ 14–ാം വിവാഹവാർഷികം. ഭാര്യയ്ക്ക് വിവാഹവാർഷിക ആശംസകൾ നേർന്നുകൊണ്ടുള്ള കുറിപ്പിൽ ഈ വിവാഹവാർഷികം സ്പെഷ്യൽ ആണെന്നും താരം കുറിച്ചിരുന്നു.

ഇന്‍സ്റ്റഗ്രാമിലൂടെ ചാക്കോച്ചന്‍ തന്നെയാണ് ജൂനിയര്‍ കുഞ്ചാക്കോയെത്തിയ വിവരം പങ്കുവച്ചത്. 'ആണ്‍കുഞ്ഞ് പിറന്നു. എല്ലാവരുടേയും സ്നേഹത്തിനും പ്രാര്‍ഥനകള്‍ക്കും നന്ദി എന്നാണ് കുഞ്ചാക്കോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. നീണ്ട 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ പ്രിയ ദമ്പതികള്‍ക്ക് കുട്ടി ജനിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com