ADVERTISEMENT

മനസ്സിൽ ആഗ്രഹങ്ങളുടെ വലിയൊരു ബക്കറ്റ് ലിസ്റ്റ് കൊണ്ടു നടക്കുന്ന ആളല്ല താനെന്ന് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. തന്റെ മനസ്സിൽ ഇപ്പോൾ വളരെക്കുറച്ച് ആഗ്രഹങ്ങളേയുള്ളൂവെന്നും അതെല്ലാം തികച്ചും വ്യക്തിപരമായ ആഗ്രഹങ്ങളാണെന്നും താരം പറയുന്നു.

'' ഇപ്പോൾ എന്റെ മനസ്സിൽ വ്യക്തിപരമായ ചില ആഗ്രഹങ്ങളാണുള്ളത്. ഒരമ്മയാകണം, പിന്നെയൊരു വീടു വാങ്ങണം. അതൊന്നും ചെയ്തു തീർക്കാൻ ഒരുപാടു സമയമെടുക്കില്ല എന്നാണ് കരുതുന്നത്''. - പ്രിയങ്ക പറയുന്നു.

ലക്ഷ്യം പൂർത്തികരിക്കാൻ എന്ത് ത്യാഗങ്ങൾ സഹിക്കാനും മടിയില്ലാത്ത 37കാരിയായ താരം താനൊരിക്കലും ത്യാഗങ്ങളെ ഭയപ്പെടാറില്ലെന്നാണ് പറയുന്നത് :- '' നിങ്ങൾക്ക് ആവശ്യമുള്ള ചില നേട്ടങ്ങൾ സ്വന്തമാക്കാൻ ചില കാര്യങ്ങളൊക്കെ ത്യജിക്കേണ്ടി വരും. ഈ ലോകത്ത് ആർക്കും സൗജന്യ ഭക്ഷണമൊന്നും ലഭിക്കില്ല. ലക്ഷ്യത്തിലേക്കെത്താൻ സമർപ്പണം, കഠിനാധ്വാനം, സ്ഥിരോത്സാഹം എന്നിവ വേണം. ഞാൻ ഒരിക്കലും അവയെയൊന്നും ഭയപ്പെടുന്നില്ല.''- പ്രിയഹ്ക വ്യക്തമാക്കി.

തിരക്കുകൾ നിറഞ്ഞ മൂന്നു വർഷങ്ങൾക്കിടയിലാണ് പ്രിയങ്ക തന്റെ ജീവിത പങ്കാളിയെ കണ്ടെത്തിയത്. ഡിസംബറിലായിരുന്നു അമേരിക്കൻ ഗായകൻ നിക്ക് ജൊനാസും പ്രിയങ്കയും തമ്മിലുള്ള വിവാഹം. വ്യക്തി ജീവിതത്തെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും പ്രിയങ്ക പറയുന്നതിങ്ങനെ :-

''വിവാഹിതരായതിനു ശേഷം ഞാനും നിക്കും ഒരുമിച്ചൊരു തീരുമാനമെടുത്തിരുന്നു.  ഒരുമിച്ച് സെറ്റിൽ ചെയ്യണമെന്ന്. ഒരുപാട് ആഗ്രഹങ്ങളുടെ ബക്കറ്റ് ലിസ്റ്റൊന്നുമുള്ള വ്യക്തിയല്ല ഞാൻ. ദീർഘകാലത്തേക്കുള്ള പദ്ധതികളൊന്നും തയാറാക്കാരുമില്ല. മനുഷ്യർ ഇച്ഛിക്കുന്നു, ദൈവം കൽപ്പിക്കുന്നു എന്നാണല്ലോ?.''

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com