ADVERTISEMENT

ഗോൾഡൻ ഗ്ലോബ് പുരസ്കാര നിശയിലേക്ക് ക്ഷണം കിട്ടിയ ഏക ഇന്ത്യൻ താരം പ്രിയങ്ക ചോപ്രയാണെന്നാണ് കരുതുന്നതെങ്കിൽ തെറ്റി. ബെവർളി ഹിൽടണിൽ  നടന്ന പുരസ്കാര നിശയിൽ തിളങ്ങിയത് ഇന്ത്യക്കാരായ ഈ താരദമ്പതിമാർ. ബോളിവുഡ് താരം പൂജ ബത്രയും നവാബ് ഷായും.

എന്നാൽ 77–ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാര നിശയുടെ റെഡ് കാർപെറ്റിൽ താരദമ്പതിമാർ എത്തിയിരുന്നില്ല. ആഘോഷരാവിനു ശേഷം പൂജ ബത്ര സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ചുവപ്പു നിറമുള്ള പ്രിന്റഡ് കുർത്ത ധരിച്ചാണ് പൂജ ബത്ര ചടങ്ങിനെത്തിയത്. ‘ക്ലാസിക് ബ്യൂട്ടി’ എന്നാണ് ആരാധകരുടെ കമന്റ്.

പുരസ്കാരത്തിന് ഒരാഴ്ച മുൻപു തന്നെ ഗോൾഡൻ നിറത്തിലുള്ള വസ്ത്രം ധരിച്ചുകൊണ്ടുള്ള ചിത്രം പൂജ ബത്ര ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ‘ഗോയിങ് ഓള്‍ ഗോൾഡൻ ഫോർ ദ് ഗ്ലോബ്സ്’ എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്.

‘ദ് ഡിക്റ്റേറ്റർ’ താരം സച്ചാ നോം ബാരോൺ കോഹനുമൊത്തുള്ള ചിത്രം നവാബ് ഷായും പങ്കുവച്ചു. ഡിക്റ്റേറ്റർ ബ്ലൂസ് എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.  പരസ്യ ചിത്രത്തിലൂടെയാണ് പൂജബത്ര സിനിമയിലേക്ക് എത്തുന്നത്. 1997ൽ പുറത്തിറങ്ങിയ ‘വിശ്വവിധാത’യായിരുന്നു ആദ്യ ചിത്രം. 2017ൽ പുറത്തിറങ്ങിയ മിറർ ഗെയിം ആണ് പൂജ ബത്രയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. 

English Summary: Golden Globes 2020: Pooja Batra And Nawab Shah Take Us To The After Party. See Pics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com