അമ്മയുടെ ഇഷ്ടം; ലക്ഷങ്ങൾ മുടക്കി സമ്മാനം നൽകി നടൻ കാർത്തിക്
Mail This Article
×
കെട്ടിപ്പിടിച്ചും ഉമ്മവച്ചും സമ്മാനങ്ങൾ നൽകിയുമെല്ലാം അമ്മമാരോടുള്ള സ്നേഹം മക്കൾ പ്രകടിപ്പിക്കാറുണ്ട്. ബോളിവുഡ് താരം കാർത്തിക് ആര്യൻ അമ്മയോടുള്ള സ്നേഹം അറിയിച്ചത് ഇങ്ങനെയൊന്നുമല്ല. പിറന്നാൾ ദിനത്തിൽ ലക്ഷങ്ങൾ വിലമതിക്കുന്ന കാർ സമ്മാനമായി നൽകിയായിരുന്നു കാർത്തിക് അമ്മയോടുള്ള തന്റെ സ്നേഹം പങ്കുവച്ചത്.
38 ലക്ഷം രൂപ വിലമതിക്കുന്ന പച്ച നിറത്തിലുള്ള മിനി കൂപ്പറാണ് കാർത്തിക് ആര്യൻ അമ്മയ്ക്ക് സമ്മാനമായി നൽകിയത്. കാർത്തിക് ആര്യന് നടനാകുന്നതിനു മുൻപാണ് ഒരിക്കൽ അമ്മ തന്റെ കാറിനോടുള്ള ഇഷ്ടം മകനെ അറിയിച്ചത്. എന്നെങ്കിലും അമ്മയ്ക്ക് ഈ കാർ വാങ്ങി നൽകും എന്ന് കാർത്തിക് വാഗ്ദാനം നല്കിയിരുന്നു. ആ വാഗ്ദാനം ഇപ്പോൾ നിറവേറ്റിയിരിക്കുകയാണ് താരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.