ADVERTISEMENT

‘അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍...’ ജാൻവി കപൂറിന്റെ ആ വാക്കുകളില്‍ നിറഞ്ഞുനില്‍ക്കുന്നത് ഒരു മകള്‍ക്ക് അമ്മയോടുള്ള സനേഹമത്രയും. സ്നേഹിച്ചു കൊതി തീരും മുമ്പേ കടന്നുപോയ അമ്മയോട് മകള്‍ അതില്‍ കൂടുതലായി എന്താണു പറയുക. 

View this post on Instagram

Miss you everyday

A post shared by Janhvi Kapoor (@janhvikapoor) on

രണ്ടു വര്‍ഷം മുമ്പ് ദുബായില്‍ അന്തരിച്ച നടി ശ്രീദേവിയുടെ മരണത്തിന്റെ ഞെട്ടല്‍ ഇപ്പോഴും മാറിയിട്ടില്ല ബോളിവുഡില്‍; മകള്‍ ജാൻവിയുടെ മനസ്സിലും. രണ്ടാം ചരമവാര്‍ഷിക ദിനത്തില്‍ ഉള്ളുനീറുന്ന ഒരു സന്ദേശം പോസ്റ്റ് ചെയ്തിരിക്കുകയാണ് ജാൻവി. അതു വായിച്ചു കരഞ്ഞവരില്‍ കരണ്‍ ജോഹര്‍, സോയ അക്തര്‍, മനിഷ് മല്‍ഹോത്ര എന്നീ പ്രമുഖരുമുണ്ട്. അവരൊക്കെയും ഹൃദയത്തിന്റെ ഇമോജിയുമായി ജാൻവി സന്ദേശത്തെ സ്വാഗതം ചെയ്തു. ഹൃദയം നിറയെ സ്നേഹമല്ലാതെ മറ്റെന്താണ് ശ്രദേവിക്കു നല്‍കുക. ആ ഓര്‍മയില്‍ വിലപിക്കുന്ന കുടുംബത്തിനു നല്‍കുക. സന്ദേശത്തിനൊപ്പം കുട്ടിക്കാലത്തെ ഒരു ചിത്രവും ജാൻവി പോസ്റ്റ് ചെയ്തിട്ടുണ്ട്. അമ്മയും മകളും കൂടി ചിരിച്ചു കെട്ടിപ്പിടിച്ചു നില്‍കുന്ന ചിത്രം. 

അഞ്ചു പതിറ്റാണ്ട് നീണ്ട കരിയറില്‍ 300 ല്‍ അധികം സിനിമകളില്‍ അഭിനയിച്ച ശ്രീദേവി ബോളിവുഡിലെ ആദ്യത്തെ വനിതാ സൂപ്പര്‍ സ്റ്റാര്‍ എന്നാണറിയപ്പെടുന്നത്. ഇന്നും ആര്‍ക്കും തകര്‍ത്തെറിയാന്‍ കഴിയാത്ത അപൂര്‍വ പദവി. അവസാനം അഭനിയിച്ച സിനിമ പോലും പ്രതിഭ കൊണ്ടു സമ്പന്നമാക്കാന്‍ ശ്രീദേവിക്കു കഴിഞ്ഞിരുന്നു-മോം.  ഭര്‍ത്താവ് ബോണി കപൂര്‍ നിര്‍മിച്ച ആ സിനിമയിലെ അഭിനയത്തിന്റെ പേരില്‍ മരണാനന്തരം അവര്‍ക്ക് ദേശീയ പുരസ്കാരവും ലഭിച്ചു. ഷാരുഖ് ഖാന്‍ അഭിനയിച്ച സീറോയ്ക്കുവേണ്ടിയാണ്  അവസാനം അവര്‍ ക്യാമറയ്ക്കു മുന്നിലെത്തിയത്. ആ ചിത്രം പൂര്‍ത്തിയാകുന്നതിനു മുമ്പു തന്നെ തന്റെ ഭാഗം അവര്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. 

ബോണി കപൂര്‍-ശ്രീദേവി ദമ്പതികള്‍ക്ക് രണ്ടു മക്കളാണ്. ജാൻവിയും ഖുഷിയും. ബോണിക്ക് ആദ്യ ഭാര്യയില്‍ അര്‍ജുന്‍, അനുഷുല എന്നീ രണ്ടു മക്കളുമുണ്ട്. ഗോസ്റ്റ് സ്റ്റോറീസ് എന്ന വെബ് സിരീസിലായിരുന്നു അവസാനം ജാൻവി അഭിനയിച്ചത്. 

English Summary: "Miss You Every Day," Writes Janhvi Kapoor On Mom Sridevi's Death Anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com